Asianet News MalayalamAsianet News Malayalam

പാലിയേക്കര ടോൾ പ്ലാസയിലെ ഫാസ് ടാഗ് സംവിധാനത്തിൽ പിഴവെന്ന് വിദഗ്ധ സമിതി

കളക്ടറുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പാലിയേക്കര ടോൾ പ്ലാസയിൽ പരിശേധനയ്ക്കെത്തിയത്. 
ഓരോ ടോൾ ഗേറ്റിലെയും ഫാസ് ടാഗ് സംവിധാനം സംഘം പരിശോധിച്ചു. 

paliyekkara toll plaza fastag
Author
Thrissur, First Published Sep 19, 2020, 5:06 PM IST

തൃശൂര്‍: തൃശൂർ പാലിയേക്കര ടോൾ പ്ലാസയിലെ  ഫാസ് ടാഗ് സംവിധാനത്തിൽ പിഴവെന്ന് വിദഗ്ധ സമിതിയുടെ കണ്ടെത്തൽ. പ്രശ്നം പരിഹരിക്കും വരെ ടോൾ ഗേറ്റുകൾ തുറന്നു കൊടുക്കാൻ ജില്ല കളക്ടർ ശുപാർശ ചെയ്തു. കളക്ടറുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ദേശീയ പാത അതോറിറ്റി ഉടൻ തീരുമാനമെടുക്കും. കളക്ടറുടെ നേതൃത്വത്തിൽ സാങ്കേതിക വിദഗ്ധർ ഉൾപ്പെട്ട സംഘമാണ് പാലിയേക്കര ടോൾ പ്ലാസയിൽ പരിശേധനയ്ക്കെത്തിയത്. 
ഓരോ ടോൾ ഗേറ്റിലെയും ഫാസ് ടാഗ് സംവിധാനം സംഘം പരിശോധിച്ചു. 

ഫാസ് ടാഗ് യന്ത്രത്തിൽ ചില വാഹനങ്ങൾ കടന്നു പോകുന്നത് രേഖപ്പെടുത്താൻ ഏറെ സമയം എടുക്കുന്നതായി കണ്ടെത്തി. ഇതാണ് ഗതാഗത തിരക്കിന് ഇടയാക്കുന്നത്. സ്ഥലം എംഎൽഎ കൂടിയായ മന്ത്രി രവീന്ദ്രനാഥിന്‍റെ നിർദേശപ്രകാരമാണ് വിദഗ്ധ സംഘം പരിശോധനയ്ക്കെത്തിയത്. ഫാസ് ടാഗ് സംവിധാനം നിലവിൽ വന്നാൽ ഒരു വാഹനം കടന്നു പോകാൻ സെക്കൻറുകൾ മതിയെന്നായിരുന്നു ടോൾ പ്ലാസ അധികൃതരുടെ അവകാശവാദം. എന്നാൽ മണിക്കൂറുകളോളം കാത്തു കെട്ടി കിടക്കേണ്ടി വരുന്നത് വ്യാപക പരാതിയ്ക്ക് ഇടയാക്കിയിട്ടുണ്ട്. 

ഫാസ് ടാഗ് സംവിധാനം നടപ്പിലാക്കിയാല്‍ ഒരു വാഹനം കടത്തിവിടാൻ വെറും  സെക്കൻറുകള്‍ മതിയെന്നാായിരുന്നു ടോള്‍ പ്ലാസ അധികൃതരുടെ അവകാശവാദം. എന്നാല്‍ പാലിയേക്കര ടോള് പ്ലാസയില് പകുതിയോളം ഗേറ്റുകളിലും ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നിട്ടും വാഹനങ്ങളുടെ നീണ്ട നിരയ്ക്ക് യാതൊരു കുറവുമില്ല. ഇതു മൂലം പലപ്പോളും യാത്രക്കാരും ടോള്‍ പ്ലാസ ജീവനക്കാരും തമ്മിലുളള വാക്കുതര്‍ക്കത്തിലേക്കും കയ്യാങ്കളിയിലേക്കും എത്തിയിരുന്നു. 

Follow Us:
Download App:
  • android
  • ios