Asianet News MalayalamAsianet News Malayalam

ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതത്തിൽ തെറ്റില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി

സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി റിപ്പോർട്ട് അപ്രസക്തമായി എന്ന് പറയുന്നത് പൊളളത്തരമാണ് കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം. പരിവർത്ത വിഭാഗം ദുസ്ഥിതിയിലുള്ളവരാണന്ന് പറഞ്ഞ പാലോളി ലീഗ് പറയാൻ നിർബന്ധിച്ചാൽ കോൺഗ്രസ് മാറ്റിപ്പറയുമെന്നും കുറ്റപ്പെടുത്തി. 

Paloli Mohammed Kutty reply to allegations regarding minority scholarship
Author
Palakkad, First Published Jul 18, 2021, 11:35 AM IST

പാലക്കാട്: ന്യൂനപക്ഷ സ്കോളർഷിപ്പിൽ 80:20 അനുപാതത്തിൽ തെറ്റില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി. ഇക്കാര്യം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ സർക്കാരിന് പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്നും പാലോളി മുഹമ്മദ് കുട്ടി ആവശ്യപ്പെട്ടു. കോടതി പ്രശ്നം കണ്ടത് ശരിയായ രീതിയിൽ അല്ലെന്നും മറിച്ച് വീതം വെപ്പ് എന്ന തരത്തിലാണെന്നുമാണ് പാലോളി പറയുന്നത്.

പാലോളി കമ്മിറ്റിയിൽ എല്ലാ വിഭാഗത്തിലും പെട്ട ആളുകളുണ്ടായിരുന്നു. എല്ലാ ജില്ലകളിലും നേരത്തെ അറിയിച്ച് സന്ദർശനം നടത്തി ആളുകളെ കേട്ടു. പിന്നാക്കാവസ്ഥയ്ക്ക് പ്രധാന കാരണങ്ങളിലൊന്ന് വിദ്യാഭ്യാസത്തിലെ പോരായ്മയാണെന്ന് കണ്ടു, ഉദ്യോഗങ്ങളിൽ മുസ്ലീം സ്ത്രീ പിന്നാക്കാവസ്ഥ എന്നു കണ്ടു. കേരളത്തിലെ സ‍ർക്കാർ ഒരു പ്രത്യേക സമുദായത്തിന് മാത്രം സർക്കാരലല്ലോ, അത് കൊണ്ട് കൂടിയാണ് മറ്റ് പിന്നാക്കക്കാർക്ക് കൂടി ആനുകൂല്യം നൽകാൻ ശുപാർശ ചെയ്തത്. - പാലോളി പറയുന്നു. 

യുഡിഎഫ് സർക്കാരാണ് ശുപാർശ നടപ്പാക്കാൻ ഉത്തരവിറക്കിയതെന്ന് പറഞ്ഞ പാലോളി 20 ശതമാനം മറ്റുള്ളവർക്ക് കൊടുത്തു എന്നതാണ് ചിലർ അപരാധമായി കാണുന്നതെന്ന് കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ തീരുമാനം ശരിയായിരുന്നുവെന്നും അഥവാ തെറ്റായിരുന്നുവെങ്കിൽ എന്ത് കൊണ്ട് യുഡിഎഫ് അത് തിരുത്തിയില്ലെന്നുമാണ് പാലോളി ചോദിക്കുന്നത്. 

മുസ്ലീംങ്ങൾക്ക് കിട്ടുന്ന ആനുകൂല്യം കുറയില്ലെന്ന് സർക്കാർ ഉറപ്പ് നൽകിയെന്നും സർക്കാർ നിലപാട് ശരിയെന്ന് ആദ്യം പറഞ്ഞ പ്രതിപക്ഷ നേതാവ് പിന്നീടാണ് ഇത് തിരുത്തിയതെന്നും പാലോളി ഓർമ്മിപ്പിച്ചു.  80:20 അനുപാതം കോടതിയെ ബോധ്യപ്പെടുത്തുന്നതിൽ പിശക് പറ്റിയോ എന്ന് പരിശോധിക്കണമെന്നും മുതിർന്ന നേതാവ് ആവശ്യപ്പെട്ടു. 

സച്ചാർ കമ്മറ്റി, പാലോളി കമ്മറ്റി റിപ്പോർട്ട് അപ്രസക്തമായി എന്ന് പറയുന്നത് പൊളളത്തരമാണ് കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കണം. പരിവർത്ത വിഭാഗം ദുസ്ഥിതിയിലുള്ളവരാണന്ന് പറഞ്ഞ പാലോളി ലീഗ് പറയാൻ നിർബന്ധിച്ചാൽ കോൺഗ്രസ് മാറ്റിപ്പറയുമെന്നും കുറ്റപ്പെടുത്തി. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios