Asianet News MalayalamAsianet News Malayalam

പഞ്ചായത്തംഗത്തെ മർദിച്ചു; മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു

ഒക്ടോബർ 2ന് രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. രാമച്ചി വാർഡ് മെമ്പറായ സജീവനെ യന്ത്രത്തോക്കുകളുമായി വീട്ടിൽ അതിക്രമിച്ചു കയറി മാവോയിസ്റ്റുകൾ മർദിക്കുകയായിരുന്നു. ഇവിടെ കോളനിയിൽ മാവോയിസ്റ്റുകളെത്തിയ വിവരം പുറത്തറിയിച്ചതിനാണ് മർദനം.

Panchayat member beaten up Case against Maoists IN kannur fvv
Author
First Published Nov 4, 2023, 4:42 PM IST

കണ്ണൂർ: കണ്ണൂരിൽ പഞ്ചായത്തംഗത്തെ മർദിച്ച സംഭവത്തിൽ മാവോയിസ്റ്റുകൾക്കെതിരെ കേസെടുത്തു. കണ്ണൂർ കേളകം പൊലീസ് ആണ് കേസെടുത്തത്. സിപിഎം പഞ്ചായത്തംഗം സജീവനെ മാവോയിസ്റ്റുകൾ വീട്ടിൽകയറി മർദിക്കുകയായിരുന്നു. ഒക്ടോബർ 2ന് രാത്രി ഒരു മണിക്കാണ് സംഭവം നടന്നത്. രാമച്ചി വാർഡ് മെമ്പറായ സജീവനെ യന്ത്രത്തോക്കുകളുമായി വീട്ടിൽ അതിക്രമിച്ചു കയറി മാവോയിസ്റ്റുകൾ മർദിക്കുകയായിരുന്നു. ഇവിടെ കോളനിയിൽ മാവോയിസ്റ്റുകളെത്തിയ വിവരം പുറത്തറിയിച്ചതിനാണ് മർദനമെന്നാണ് പൊലീസ് പറയുന്നത്. മൊയ്തീൻ, മനോജ്,സോമൻ,സന്തോഷ്,രവി എന്നിവരാണ് പ്രതികൾ. 

ശശിയും കുടുംബവും ഞെട്ടി; രാത്രി ഉറങ്ങും വരെ മുറ്റത്തുണ്ടായിരുന്നത് കിണ‍ർ, നേരം വെളുത്തപ്പോൾ ഒരു കുളം!

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios