ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. 

മലപ്പുറം: മലപ്പുറം കീഴാറ്റൂരിൽ പഞ്ചായത്ത് ഓഫീസിന് തീയിട്ടു. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് അക്രമമെന്ന് പ്രാഥമികമായി ലഭിച്ച സൂചന. തീയിട്ടയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. സംഭവത്തിൽ ജീവനക്കാർക്ക് പരിക്കില്ല. കമ്പ്യൂട്ടറുകൾ കത്തി നശിച്ചിട്ടുണ്ട്. ഇയാൾ ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഇയാളെ ഇത്തരത്തിലൊരു പ്രവർത്തിയിലേക്ക് നയിച്ചതെന്ന് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇയാളുടെ കൈക്ക് പരിക്കുണ്ട്. ആശുപത്രിയിലേക്ക് കൊണ്ടുപോയിരിക്കുകയാണ്. ചികിത്സ ലഭ്യമാക്കിയതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ. പെട്രോളുപയോ​ഗിച്ചാണ് ഇയാൾ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്. ഇന്ന് ഉച്ചയോടെയാണ് സംഭവം. 

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News