പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയം മലീമസമാകുന്നുവെന്നാണ് പന്ന്യൻ രവീന്ദ്രന്റെ പരാമർശം.

തിരുവനന്തപുരം: പിണറായി വിജയനെതിരെ പരോക്ഷ വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ. കേരള രാഷ്ട്രീയം മലീമസമാകുന്നുവെന്നാണ് പന്ന്യൻ രവീന്ദ്രന്റെ പരാമർശം. പോടാ, ചെറ്റ എന്നീ പദപ്രയോഗങ്ങൾ ചില നേതാക്കൾ നടത്തുന്നുവെന്നും എല്ലാതരം മോശം പദപ്രയോഗങ്ങൾക്കും എതിരാണ് താനെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. രേവന്ത് റെഡ്‌ഢി നടത്തിയതും മോശം പരാമർശമാണ്. പ്രതിപക്ഷ ഉപ നേതാവ് സ്ഥാനം സംബന്ധിച്ച് പാർട്ടി സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്ന് പറഞ്ഞ പന്ന്യൻ രവീന്ദ്രൻ പ്രതിപക്ഷ നേതാവ് പിണറായി ആകണോ എന്ന തർക്കത്തിനില്ലെന്നും കൂട്ടിച്ചേർത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

Asianet News Live | Kerala CM Race 2026 | UDF | Kerala Breaking News | Malayalam News | HD Live News