Asianet News MalayalamAsianet News Malayalam

'ഞങ്ങള്‍ മാവോയിസ്റ്റുകളല്ല, സിപിഎം സസ്പെന്‍റ് ചെയ്തതായി അറിയിച്ചിട്ടുണ്ട്'; അലനും താഹയും മാധ്യമങ്ങളോട്

തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് അലൻ ഷുഹൈബും താഹ ഫസലും മാധ്യമങ്ങളോട് പ്രതികരിച്ചു. സിപിഎമ്മിൽ നിന്ന് അന്വേഷണ വിധേയമായി സസ്പെന്‍റ് ചെയ്യിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നും പ്രതികൾ വ്യക്തമാക്കി.

Pantheerankavu UPA case: accused send to police custody for three more days
Author
Kozhikode, First Published Nov 15, 2019, 11:59 AM IST

കോഴിക്കോട്: തങ്ങള്‍ മാവോയിസ്റ്റുകളല്ലെന്ന് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച്  യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത അലനും താഹ ഫസലും മാധ്യമങ്ങളോട്. അന്വേഷണ വിധേയമായി സിപിഎമ്മിൽ നിന്നും സസ്പെന്‍റ് ചെയ്യിട്ടുണ്ടെന്ന് നേതാക്കൾ അറിയിച്ചിട്ടുണ്ടെന്നും പ്രതികൾ മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴിക്കോട് സെഷൻസ് കോടതിയിൽ ഹാജരാക്കിയപ്പോഴായിരുന്നു ഇരുവരുടേയും പ്രതികരണം. 

കോടതി പ്രതികളെ മൂന്ന് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്നലെ  ഇരുവരുടേയും ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റിയിരുന്നു. കേസ് ഡയറി ഹാജരാക്കാനും കോടതി അന്വേഷണ സംഘത്തോട് നിർദ്ദേശിച്ചു. വീടുകളിൽ നിന്ന് പൊലീസ് പിടിച്ചെടുത്ത ലഘുലേഖയും പുസ്തകങ്ങളും യുഎപിഎ നിയമം ചുമത്തി ജയിലിൽ അടക്കാൻ മാത്രം ഗൗരവമുള്ളതല്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ഇരുവരുടെയും ഹർജിയിൽ ആവശ്യപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios