Asianet News MalayalamAsianet News Malayalam

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; നാടിനെ നടുക്കിയ ക്രൂരകൊലപാതകത്തിൽ വിചാരണ ഇന്ന് മുതല്‍

കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു പാനൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകം. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. 

Panur Vishnupriya murder trial in the brutal murder sts
Author
First Published Sep 21, 2023, 8:52 AM IST

കണ്ണൂർ: കണ്ണൂർ പാനൂർ വി​ഷ്ണു​പ്രി​യ കൊ​ല​ക്കേ​സി​ൽ വിചാരണ ഇന്ന് തുടങ്ങും. ത​ല​ശ്ശേ​രി അ​ഡീ​ഷ​ന​ൽ ജി​ല്ല സെ​ഷ​ൻ​സ് കോ​ട​തി​ കേസിൽ വാ​ദം കേ​ൾ​ക്കും. 2022 ഒക്ടോബർ 22 നായിരുന്നു നാടിനെ നടുക്കിയ ക്രൂരമായ കൊലപാതകം. നവംബർ 11 വ​രെ തു​ട​രും. ഒന്നരമാസം കൊണ്ടാണ് പാനൂർ പോലീസ് കുറ്റപത്രം സമർപ്പിച്ചത്. പ്രണയപകയായിരുന്നു കൊലപാതക കാരണമെന്നായിരുന്നു കുറ്റപത്രം. കഴിഞ്ഞ ഒക്ടോബർ 22നായിരുന്നു പാനൂരിനെ നടുക്കിയ ക്രൂരമായ കൊലപാതകം. മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. വിഷ്ണുപ്രിയയുടെ വീട്ടിൽ അതിക്രമിച്ചു കയറിയ പ്രതി കയ്യിൽ കരുതിയ മാരകായുധമുങ്ങളുപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. മരിച്ച ശേഷവും കുത്തിപ്പരിക്കേൽപ്പിച്ചതായി കണ്ടെത്തി. സംഭവദിവസം അറസ്റ്റിലായ പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലാണ്. കേസിൽ 73 സാക്ഷികളെ വിസ്തരിക്കും. പ്രതിയുടെ ജാമ്യാപേക്ഷ രണ്ടുതവണ ജില്ലാ കോടതി തള്ളിയിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിലാണ് പാനൂർ വള്ളിയായിൽ കണ്ണച്ചാൻ കണ്ടി ഹൗസിൽ വിഷ്ണുപ്രിയ (23) പ്രണയപ്പകയിൽ അതിദാരുണമായി കൊല്ലപ്പെട്ടത്. ഉച്ചയോടെ യുവതിയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. അടുത്ത ബന്ധുവിന്റെ മരണാനന്തര ചടങ്ങുകൾക്കായി കുടുംബ വീട്ടിലായിരുന്നു യുവതി. രാവിലെ വസ്ത്രം മാറാനും മറ്റുമായി സ്വന്തം വീട്ടിലേക്ക് വന്നതായിരുന്നു. മകൾ തിരികെ വരാൻ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ അമ്മയാണ് വിഷ്ണുപ്രിയയെ രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ വീട്ടിനകത്ത് കണ്ടെത്തിയത്.

അറസ്റ്റിലായ അന്നുമുതൽ യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് ശ്യാംജിത്ത് അന്വേഷണത്തെ നേരിട്ടതും മൊഴി നൽകിയതും. 'എനിക്കിപ്പോൾ 25 വയസേയുള്ളൂ. 14 വർഷമല്ലേ ശിക്ഷ? അത് ഗൂഗിളിൽ ഞാൻ കണ്ടിട്ടുണ്ട്. 39-ാം വയസിൽ പുറത്തിറങ്ങും. തനിക്കൊന്നും നഷ്ടപ്പെടാനില്ല' എന്നാണ് അന്വേഷണ ഉദ്യോ​ഗസ്ഥരോട് ശ്യാംജിത്ത് പറഞ്ഞത്. 

കേസില്‍ അറസ്റ്റിലായ ശ്യാംജിത്ത് വിഷ്ണുപ്രിയയെ കൂടാതെ മറ്റൊരു കൊലപാതകം കൂടെ ആസൂത്രണം ചെയ്തിരുന്നുവെന്നുള്ള വിവരം കൂടെ പൊലീസിന് ലഭിച്ചിരുന്നു. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെയാണ് വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചത്. 

'14 വർഷമല്ലേ ശിക്ഷ? ഗൂഗിളിൽ കണ്ടിട്ടുണ്ട്, 39-ാം വയസില്‍ ഞാന്‍ പുറത്തിറങ്ങും'; ഒരു കൂസലുമില്ലാതെ ശ്യാംജിത്ത്

വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, ഞെട്ടിക്കുന്ന വിവരം പൊലീസിന്

പാനൂർ വിഷ്ണുപ്രിയ കൊലപാതകം; ചുറ്റിക വാങ്ങിയ കടയിൽ തെളിവെടുപ്പ്; കൂസലില്ലാതെ ശ്യാംജിത്ത്, കടയുടമ തിരിച്ചറിഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

 

Follow Us:
Download App:
  • android
  • ios