Asianet News MalayalamAsianet News Malayalam

കുറഞ്ഞ ചെലവിൽ പോസ്റ്റ് ഓഫീസിലൂടെ പാഴ്സലുകൾ അയക്കാം; പുത്തൻ സംവിധാനവുമായി തപാൽ വകുപ്പ്

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്. പദ്ധതി വിജയിച്ചാൽ എല്ലാ പോസ്റ്റ്‌ ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം. 

Parcels can be sent through the Post Office
Author
Trivandrum, First Published Jul 23, 2019, 2:21 PM IST

തിരുവനന്തപുരം: രാജ്യത്തിനകത്തും പുറത്തും ഇനി കുറഞ്ഞ ചെലവിൽ പോസ്റ്റ് ഓഫീസിലൂടെ പാഴ്സലുകൾ അയക്കാം. സാധാരണക്കാരിലേക്ക് ഇറങ്ങാൻ പുത്തൻ സംവിധാനവുമായി എത്തിയിരിക്കുകയാണ് തപാൽ വകുപ്പ്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ സംവിധാനം കൊണ്ടുവന്നിട്ടുണ്ട്.

സുഹൃത്തുക്കൾക്കോ ബന്ധുക്കൾക്കോ പാർസൽ അയയ്ക്കണമെങ്കിൽ സാധനം വാങ്ങി നേരെ ജനറൽ പോസ്റ്റ്‌ ഓഫീസിലേക്ക് വന്നാൽ മതി. പാക്കിംങ് മുതൽ സുരക്ഷിതമായി സാധനങ്ങൾ എത്തിക്കുന്നത് വരെയുള്ള മുഴുവൻ കാര്യങ്ങളും അവർ നോക്കിക്കൊള്ളും. ഇടപാടുകാരുടെ സംശയങ്ങൾക്കും ലഭ്യമാകുന്ന സേവനങ്ങളെക്കുറിച്ചും പറഞ്ഞു തരാൻ ജീവനക്കാരും സദാ സജ്ജരാണ്.

പദ്ധതി വിജയിച്ചാൽ എല്ലാ പോസ്റ്റ്‌ ഓഫീസിലേക്കും വ്യാപിപ്പിക്കാനാണ് തപാൽ വകുപ്പിന്റെ തീരുമാനം. ഗ്രാമീണ മേഖലയിലേക്ക് സേവനം എത്തുന്നതോടെ കൂടുതൽ ഇടപാടുകൾ പോസ്റ്റ്‌ ഓഫീസുകൾ വഴി നടക്കും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.
 

Follow Us:
Download App:
  • android
  • ios