മാനേജ്‌മെന്‍റ് അടച്ചുപൂട്ടിയ ഓഫീസ് തകർത്തും പഠനം നടത്തുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്

എറണാകുളം: എറണാകുളം പിറവത്ത് മാനേജ്‌മെന്‍റ് അടച്ചുപൂട്ടിയ എയ്‌ഡഡ്‌ യുപി സ്‌കൂളിൽ രക്ഷിതാക്കളും അധ്യാപകരും ചേർന്ന് പ്രവേശനോത്സവം നടത്തുന്നു. കാരൂർ സെന്‍റ് ഗ്രിഗോറിയസ് യുപി സ്‌കൂളിലാണ് യാതൊരു സൗകര്യവും ഇല്ലാഞ്ഞിട്ടും എട്ട് വിദ്യാർഥികൾ പഠിക്കാനായി എത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്‌കൂൾ അടച്ച് പൂട്ടാൻ കഴിഞ്ഞ വർഷം മാനേജ്‌മെന്‍റിന് ഹൈക്കോടതി അനുമതി നൽകിയിരുന്നു. ഇതിനെതിരെ രക്ഷിതാക്കൾ ഹർജി നൽകിയിട്ടുണ്ട്. മാനേജ്‌മെന്‍റ് അടച്ചുപൂട്ടിയ ഓഫീസ് തകർത്തും പഠനം നടത്തുമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്.