ബാലഭാസ്ക്കറിന്റെ മാതാപിതാക്കളായ കെസി. ഉണ്ണിയും ശാന്താ കുമാറിയുമാണ് ഹർജി നൽകിയത്. കേസിൽ സാക്ഷിയായി എത്തിയ സോബി ജോർജും ഹർജി നൽകിയിട്ടുണ്ട്. തുടരന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. 

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്ക്കറിന്റെ മരണത്തിലെ സിബിഐ അന്വേഷണ റിപ്പോർട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയിൽ മാതാപിതാക്കൾ നൽകിയ ഹർജി കോടതി ഫയലിൽ സ്വീകരിച്ചു. ബാലഭാസ്ക്കറിന്റെ മാതാപിതാക്കളായ കെസി. ഉണ്ണിയും ശാന്താ കുമാറിയുമാണ് ഹർജി നൽകിയത്. കേസിൽ സാക്ഷിയായി എത്തിയ സോബി ജോർജും ഹർജി നൽകിയിട്ടുണ്ട്. തുടരന്വേഷണം വേണമെന്നാണ് ഹർജിയിലെ ആവശ്യം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ബാലഭാസ്ക്കറിൻറെ മരണത്തിൽ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ കണ്ടെത്തൽ. സിബിഐ. ഡ്രൈവർ അർജ്ജുൻ അശ്രദ്ധവും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകടകാരണമെന്ന് സിബിഐ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നു. കള്ള തെളിവുകള്‍ നൽകിയതിന് സാക്ഷിയായ കലാഭവൻ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.