ആലപ്പുഴ സി.ജെ.എം കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് മരിച്ചത്.

ആലപ്പുഴ: ആലപ്പുഴ സി.ജെ.എം കോടതിയിൽ രേഖകൾ സൂക്ഷിക്കുന്ന മുറിയിൽ പാർട്ട് ടൈം സ്വീപ്പറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണഞ്ചേരി ഇടവഴിക്കൽ എസ്.ജയപ്രകാശാണ് മരിച്ചത്. രാവിലെ ഡ്യൂട്ടിക്കെത്തിയ ജയപ്രകാശിനെ പിന്നീട് മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയപ്രകാശ് ആരോഗ്യ പ്രശ്നങ്ങൾക്ക് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred