സ്കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്.

പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ കായിക താരമായ പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ കേരള വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഇത് സംബന്ധിച്ച റിപ്പോർട്ട് അടിയന്തരമായി നൽകാൻ പത്തനംതിട്ട എസ്പിയോട് കേരള വനിത കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി ആവശ്യപ്പെട്ടു. കായിക താരമായ പെൺകുട്ടിയെ 64 പേർ പീഡിപ്പിച്ചു എന്നാണ് പരാതി. പെൺകുട്ടി 13 വയസ് മുതൽ പീഡിപ്പിക്കപ്പെടുന്നുണ്ട്.

സ്കൂളിൽ വച്ചും കായിക ക്യാമ്പിൽ വച്ചും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, പത്തനംതിട്ട പീഡന കേസിൽ അറസ്റ്റിലായവരുടെ എണ്ണം 20 ആയി. റാന്നിയിൽ നിന്നുള്ള ആറു പേരുടെ അറസ്റ്റ് കൂടി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ മൂന്ന് പേർ ഓട്ടോറിക്ഷ തൊഴിലാളികളാണ്. രണ്ട് വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു. എഫ്ഐആറുകളുടെ എണ്ണം ഏഴായി. പെൺകുട്ടിയെ ആദ്യം ലൈംഗികമായി പീഡിപ്പിച്ചത് ഇന്നലെ അറസ്റ്റിലായ സുബിൻ ആണെന്ന് പൊലീസ് പറഞ്ഞു.

അന്ന് പെൺകുട്ടിക്ക് 13 വയസായിരുന്നു. റബ്ബർ തോട്ടത്തിൽ വച്ച് നടന്ന പീഡനത്തിന്‍റെ ദൃശ്യങ്ങൾ സുബിൻ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ചു. സുബിൻ പെൺകുട്ടിയെ സുഹൃത്തുക്കൾക്ക് കാഴ്ചവെച്ചതായി പൊലീസ് പറഞ്ഞു. അഞ്ച് വർഷത്തെ പീഡന വിവരങ്ങളാണ് പെൺകുട്ടിയിൽ നിന്ന് പൊലീസിന് കിട്ടിയത്.

പ്രതികളിൽ പലരും നാട്ടിൽ പോലുമില്ലാത്തവരാണ്. അതുകൊണ്ടുതന്നെ അന്വേഷണവും വെല്ലുവിളി നിറഞ്ഞതാണ്. ആൺസുഹൃത്താണ് സൗഹൃദം നടിച്ച് പെൺകുട്ടിയെ ആദ്യം പീഡനത്തിനിരായക്കിയത്. ഇയാളുടെ സുഹൃത്തുക്കളും സഹപാഠികളും അടക്കം കൂടുതൽ പേർ പിന്നീട് ചൂഷണത്തിനിരയാക്കി. കായിക താരമായ പെൺകുട്ടിയെ പരിശീലകർ പോലും ദുരുപയോഗം ചെയ്തെന്നാണ് പൊലീസിൻ്റെ ഞെട്ടിക്കുന്ന കണ്ടെത്തൽ. ദരിദ്രകുടുംബത്തിൽ ജനിച്ച കുട്ടിയുടെ കുടുംബസാഹര്യവും പ്രതികൾ ചൂഷണം ചെയ്യുകയായിരുന്നു.

പത്തനംതിട്ടയിലെ പീഡനം ഞെട്ടിക്കുന്നത്, എത്ര ഉന്നതനായാലും ഒരു പ്രതി പോലും രക്ഷപ്പെടരുത്: ചെന്നിത്തല

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം