കമുകഞ്ചേരി സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയതെന്നും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും പൊലീസ് പറഞ്ഞു.

കൊല്ലം: പത്തനാപുരം എംഎൽഎ കെ ബി ഗണേഷ് കുമാറിന്‍റെ ഓഫീസിൽ ആക്രമണം. പാർട്ടി പ്രവർത്തകന് നേരെയും ആക്രമണമുണ്ടായി. വെട്ടേറ്റ കോൺഗ്രസ് ബി പ്രവർത്തകൻ ബിജു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. അക്രമിയെ ഓഫീസ് ജീവനക്കാർ കീഴ്പ്പെടുത്തി പൊലീസിൽ ഏൽപ്പിച്ചു. കമുകഞ്ചേരി സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അക്രമം നടത്തിയതെന്നും ഇയാള്‍ മദ്യത്തിന് അടിമയാണെന്നും പൊലീസ് പറഞ്ഞു. നേരത്തെയും ക്രിമിനൽ കേസുകളിൽ ഇയാള്‍ പ്രതിയായിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona