ഹൃദയസ്പര്‍ശം എന്ന പേരില്‍ ആശുപത്രികളില്‍ നടക്കുന്ന പൊതിച്ചോര്‍ വിതരണം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കേയാണ് ആരംഭിച്ചത്. 

കൊല്ലം: ഡിവൈഎഫ്ഐ ആശുപത്രികളില്‍ നടത്തുന്ന പൊതിച്ചോര്‍ വിതരണം തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പരാതി നല്‍കിയതിന് പിന്നാലെ രോഗികളുടെ പ്രതിഷേധം. കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രന്‍ ഇടപെട്ടാണ് പരാതി നല്‍കിയത്.

ഒരുനേരത്തേ അന്നം കിട്ടുന്നത് വലിയ കാര്യമാണ്. അതില്ലാതാക്കുന്ന പ്രേമചന്ദ്രന്‍ ഒരിക്കലും ഗുണം പിടിക്കില്ല. അല്ലെങ്കില്‍ ആളുകള്‍ക്ക് ഭക്ഷണവുമായി പ്രമേചന്ദ്രന്‍ വരണം. അത് അയാളെക്കൊണ്ട് പറ്റുന്നില്ല. വോട്ടിന് വേണ്ടിയാണ് പ്രേമചന്ദ്രന്‍ ഇത് നിര്‍ത്തലാക്കുന്നത്. അതുകൊണ്ട് തന്നെ ആയാള് തോക്കുകയേ ഉള്ളുവെന്നും ഒരു വയോധിക പറഞ്ഞു.

ഹൃദയസ്പര്‍ശം എന്ന പേരില്‍ ആശുപത്രികളില്‍ നടക്കുന്ന പൊതിച്ചോര്‍ വിതരണം കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ ബാലഗോപാല്‍ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കേയാണ് ആരംഭിച്ചത്.

"