പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാൻ നിർദേശം നൽകി. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വഹാന​ഗതാ​ഗതം നിർത്തലാക്കിയിരുന്നു. 

പാലക്കാട്: കനത്തമഴയിൽ വെള്ളം മുങ്ങിപ്പോയ പട്ടാമ്പി പാലം നാളെ മുതൽ തുറന്നുകൊടുക്കും. നിബന്ധനകൾക്ക് വിധേയമായി വാഹന ഗതാഗതത്തിന് തുറന്നു കൊടുക്കാനാണ് ജില്ലാ കളക്ടറുടെ ഉത്തരവ്. ഒരു സമയം ഒരു ഭാഗത്തേക്കുള്ള വാഹനങ്ങൾ മാത്രം കടത്തി വിടണമെന്നും പാലത്തിന് മുകളിൽ ആവശ്യമായ സുരക്ഷയും ഒരുക്കാനും നിർദേശം നൽകിയിട്ടുണ്ട്. കനത്ത മഴയിൽ പട്ടാമ്പിപാലം മുങ്ങിപ്പോയിരുന്നു. വെള്ളം ഇറങ്ങിയപ്പോഴും പാലത്തിന്റെ കൈവരികൾ ഒഴുകിപ്പോയതിനാൽ വാഹന ​ഗതാ​ഗതം നിർത്തലാക്കിയിരുന്നു. നിലവിൽ പാലത്തിലൂടെ വാഹനങ്ങൾ കടത്തിവിടുന്നില്ലെങ്കിലും കാൽനടയായി സഞ്ചരിക്കാൻ കഴിയും. 

കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ച ജില്ലകളിൽ ഒന്നാണ് പാലക്കാട്. 39 ദുരിതാശ്വാസ ക്യാമ്പുകൾ ആണ് ജില്ലയിൽ തുറന്നതെന്ന് കളക്ടർ അറിയിച്ചിരുന്നു. കനത്ത മഴയെ തുടർന്ന് മണ്ണിൽ വെള്ളത്തിൻറെ സാച്ചുറേഷൻ കൂടുതലായതിനാൽ മണ്ണിടിച്ചിലിനുള്ള സാധ്യത നിൽക്കുന്നുവെന്ന് മുന്നറിയിപ്പും നൽകിയിരുന്നു. 

എം എ യൂസഫലി 5 കോടി, കോഴിക്കോട് കോർപറേഷൻ 3 കോടി...; സിഎം‍ഡിആർഎഫിലേക്ക് ഇന്ന് ലഭിച്ച സംഭാവനകളുടെ വിവരങ്ങൾ

https://www.youtube.com/watch?v=Ko18SgceYX8