Asianet News MalayalamAsianet News Malayalam

മാസപ്പടി വിവാദം: 'നിങ്ങൾ വേവലാതിപ്പെടണ്ട', നോട്ടീസ് വരട്ടെയെന്ന് മുഖ്യമന്ത്രി

എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിർദേശമുണ്ടായത്. 

payment controversy Chief Minister pinarayi vijayan said that you should not worry, let the notice come fvv
Author
First Published Dec 8, 2023, 11:09 AM IST

കൊച്ചി: മാസപ്പടി വിഷയത്തിൽ നോട്ടീസ് അയക്കാനുള്ള ഹൈക്കോടതി നിർദേശത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടതെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എറണാംകുളം ജില്ലയിൽ നടക്കുന്ന നവകേരള സദസിനിടെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നത്. കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് മുഖ്യമന്ത്രിക്കും മകൾ വീണാ വിജയനും നോട്ടീസ് അയക്കണമെന്ന ഹൈക്കോടതിയുടെ നിർദേശമുണ്ടായത്. 

നിങ്ങൾ വേവലാതിപ്പെടണ്ടല്ലോ, ഞാനല്ലേ വേവലാതിപ്പെടേണ്ടത്. നോട്ടീസ് വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. മാധ്യമ പ്രവർത്തകർ സാധാരണ രീതിയിൽ റിപ്പോർട്ട്‌ ചെയ്യണം. നിങ്ങൾ ആരെയെങ്കിലും കരിങ്കൊടി കാണിക്കാൻ കൊണ്ടുവന്നിട്ട് പറഞ്ഞിട്ട് കാര്യമില്ല. ഇന്നലെ നടന്നത് പ്രത്യേകം അന്വേഷിക്കട്ടെ. മാധ്യമ പ്രവർത്തകരെ മർദിച്ചത് തൻ്റെ ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാസപ്പടി വിവാദം: നിര്‍ണായക നീക്കവുമായി ഹൈക്കോടതി; മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശം

കരിമണൽ കമ്പനിയിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനും, രമേശ് ചെന്നിത്തല, കുഞ്ഞാലിക്കുട്ടി അടക്കമുള്ള രാഷ്ട്രീയ നേതാക്കളും പണം വാങ്ങിയതിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതിയുടെ നിര്‍ണായക നീക്കം. കേസിൽ സ്വമേധയാ കക്ഷി ചേര്‍ന്ന കോടതി, മുഖ്യമന്ത്രിയടക്കമുള്ളവർക്ക് നോട്ടീസ് അയക്കാൻ നിര്‍ദ്ദേശിക്കുകയായിരുന്നു. ഹര്‍ജിയിൽ എല്ലാവരെയും കേൾക്കണമെന്നും, എതിർകക്ഷികളെ കേൾക്കാതെ തീരുമാനം എടുക്കാനാകില്ലെന്ന് ജസ്റ്റിസ് കെ ബാബു ചൂണ്ടിക്കാട്ടി. ഇതോടെ കേസിൽ എതിർകക്ഷികളുടെ വാദം കേൾക്കുമെന്നും ഉത്തരവ് വൈകുമെന്നും ഉറപ്പായി. 

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios