Asianet News MalayalamAsianet News Malayalam

പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അതിക്രമത്തിൽ രാഷ്ട്രീയമില്ല? പ്രതി കുപ്പി പെറുക്കി വിൽക്കുന്നയാൾ

നിലവിൽ കസ്റ്റഡിയിലുള്ളത് ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയാണെന്നാണ് സൂചന. അതേസമയം. കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.

Payyambalam smrithi kudeeram attacks Accused in custody, arrested today fvv
Author
First Published Mar 30, 2024, 8:36 AM IST

കണ്ണൂർ: പയ്യാമ്പലത്തെ സ്മൃതി കുടീരങ്ങളിലെ അതിക്രമങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമില്ലെന്ന നിഗമനത്തിൽ പൊലീസ്. നിലവിൽ കസ്റ്റഡിയിലുള്ളത് ബീച്ചിൽ കുപ്പി പെറുക്കി വിൽക്കുന്നയാളാണെന്ന് പൊലീസ് അറിയിച്ചു. ദ്രാവകം ഒഴിച്ചത് ഇയാൾ തന്നെയാണെന്നാണ് സൂചന. അതേസമയം. കേസിൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കണ്ണൂർ തന്നട സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്. അക്രമം അന്വേഷിക്കുന്നതിനായി ഇന്നലെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു. സോഫ്റ്റ് ഡ്രിങ്ക് പോലെയുള്ള പാനീയമാണ് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളിൽ ഒഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. 

നായനാരുടെയും കോടിയേരിയുടെയും ചടയൻ ഗോവിന്ദന്‍റെയും ഒ. ഭരതന്‍റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം നടന്നത്. സംശയം തോന്നിയവർ നിരീക്ഷണത്തിലായിരുന്നു. ഒഴിച്ചത് സോഫ്റ്റ് ഡ്രിങ്കെന്നാണ് നിലവിൽ നിഗമനം. ലാബ് പരിശോധനാ ഫലം വന്നാലേ വ്യക്തത വരൂ. ഡോഗ് സ്ക്വാഡ് പ്രദേശത്ത് പരിശോധന നടത്തിയിരുന്നു. നായ ചെന്ന് നിന്നത് ബീച്ചിലാണ്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് സംശയിച്ചിരുന്നു. എസിപി സിബി ടോമിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. 

വീണ്ടും 'അമ്മയും മകളും' ഒന്നിച്ച്; ഭക്ഷണം കഴിക്കാത്ത അവന്തികയെ വഴക്ക് പറഞ്ഞ് ബീന ആന്റണി

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios