മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നുവെന്നും പി സി ജോർജ്
കൊച്ചി: അന്തരിച്ച മുൻ കേരളാ കോൺഗ്രസ് ചെയർമാൻ കെഎം മാണിയുടെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന് പി സി ജോർജ്. മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടാൽ അത് മനസിലാകുമെന്നും മാണി അത്യാഹിത നിലയിൽ കിടക്കുമ്പോഴും മകനും മരുമകളും വോട്ട് തേടി നടന്നുവെന്നും പി സി ജോർജ് ആരോപിച്ചു.
ചേർത്തലയിൽ എൻഡിഎ യോഗത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴാണ് പിസി ജോർജിന്‍റെ പ്രതികരണം. യോഗത്തിൽ തനിക്ക് പ്രത്യേകം ആവശ്യങ്ങൾ ഒന്നും പറയാനില്ലെന്നും പിസി ജോർജ് പറഞ്ഞു.
ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍ , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് |
