Asianet News MalayalamAsianet News Malayalam

മഴ തുടരുന്നു, ജലനിരപ്പ് ഉയരുന്നു: പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ സാധ്യത

ഈ സാഹചര്യത്തിൽ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്തു കൂടുതൽ മഴ പെയ്യുമെന്ന കണക്കുകൂട്ടലിൽ ആണ് ജില്ല ഭരണകൂടം.

peechi and chimmini dams way open soon
Author
Thrissur, First Published Sep 20, 2020, 5:42 PM IST

തൃശ്ശൂർ: കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനാൽ പീച്ചി, ചിമ്മിനി ഡാമുകൾ തുറക്കാൻ സാധ്യത. റിസർവോയറിൽ ജലവിതാനം കൂടുന്നതിനാൽ അടുത്ത 48 മണിക്കൂറിൽ ഡാമുകൾ തുറക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. 

ഈ സാഹചര്യത്തിൽ മണലി, കുറുമാലി, കരുവന്നൂർ പുഴകളുടെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണം. ജില്ലയിൽ റെഡ് അലർട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്തു കൂടുതൽ മഴ പെയ്യുമെന്ന കണക്കുകൂട്ടലിൽ ആണ് ജില്ല ഭരണകൂടം. 79.25 മീറ്ററാണ് പീച്ചി
ഡാമിന്റെ പരമാവധി ജലവിതാനം.76.40 മീറ്ററാണ് ചിമ്മിനിയിലെ പരമാവധി ജലവിതാനം.

രണ്ട് ഡാമുകളിലേക്കും ഇപ്പോൾ ശക്തമായ നീരൊഴുക്ക് അനുഭവപ്പെടുന്നുണ്ട്. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചതിനാൽ വൃഷ്ടി പ്രദേശത്ത് കനത്ത മഴ ലഭിക്കുമെന്നാണ് കരുതുന്നത്. ഞായറാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിക്ക്  പീച്ചി ഡാമിലെ സംഭരണ ശേഷിയുടെ 85.04% ജലം ആണുള്ളത്.

Follow Us:
Download App:
  • android
  • ios