തൃശ്ശൂർ: പീച്ചി ഡാം നാളെ രാവിലെ 10മണിക്ക് തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകളാണ് നാളെ ഉയർത്തുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ മുൻകരുതൽ എന്ന നിലയിൽ മാത്രമാണ് ചെറിയ തോതിൽ അധികജലം പുറത്തേക്ക് വിടുന്നത്.

ആശങ്ക തീരെ വേണ്ടെന്ന് ജില്ലാ കളക്ടർ എസ് ഷാനവാസ് അറിയിച്ചു. 73.45% വെള്ളമാണ് ഡാമിൽ ഇപ്പോഴുള്ളത്. 77.4 മീറ്ററാണ് ഇപ്പോഴത്തെ ജലനിരപ്പ്.