Asianet News MalayalamAsianet News Malayalam

പെഗാസസ്: മറുപടി തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം, കേസ് തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി

കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ സമാന്തര ചർച്ച പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചില മര്യാദകൾ പാലിക്കണമെന്ന് കപിൽ സിബലിനോട് കോടതി പറഞ്ഞു.

Pegasus snooping scandal Supreme Court adjourns hearing to monday
Author
Delhi, First Published Aug 10, 2021, 12:05 PM IST

ദില്ലി: പെഗാസസ് കേസ് സുപ്രീംകോടതി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. കേസില്‍ മറുപടി തയ്യാറാക്കാൻ കൂടുതൽ സമയം വേണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. വെള്ളിയാഴ്ചത്തേക്ക് കേസ‌് മാറ്റണമെന്നായിരുന്നു കേന്ദ്രത്തിന്‍റെ ആവശ്യം. കേസ് തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.

കേന്ദ്രത്തിന് നോട്ടീസ് അയക്കണമെന്ന് ഹർജിക്കാർ ആവശ്യപ്പെട്ടു. തിങ്കളാഴ്ച വരെ കാത്തിരിക്കൂ എന്ന് ചീഫ് ജസ്റ്റിസ് മറുപടി നല്‍കി. കോടതിക്ക് മുന്നിലുള്ള വിഷയത്തിൽ സമാന്തര ചർച്ച പാടില്ലെന്ന് കോടതി നിര്‍ദ്ദേശിച്ചു. ചില മര്യാദകൾ പാലിക്കണമെന്ന് കപിൽ സിബലിനോട് കോടതി പറഞ്ഞു. പലർക്കും പല അഭിപ്രായങ്ങൾ ഉണ്ടാകും അത് കോടതിക്ക് ഉള്ളിലാണ് ഉന്നയിക്കേണ്ടതും കോടതി പറഞ്ഞു. ഗുണകരമായ ചർച്ചയാണ് ഇക്കാര്യത്തിൽ പ്രതീക്ഷിക്കുന്നത്. ജൂഡീഷ്യൽ സംവിധാനത്തിന്‍റെ അന്തസ് കാത്തുസൂക്ഷിക്കണമെന്നും കോടതി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios