Asianet News MalayalamAsianet News Malayalam

കുറഞ്ഞ ചെവലിൽ പെൻസിലിൻ നിർമാണം, അതും ചീഞ്ഞ പഴങ്ങളിൽ നിന്ന്; കാലിക്കറ്റ് സര്‍വകലാശാല അധ്യാപകന് പേറ്റന്റ്

കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. 

Penicillin production in low cost from fruits Patent to University of Calicut teacher
Author
First Published Aug 29, 2022, 7:16 PM IST

കുറഞ്ഞ ചെലവില്‍ വ്യാവസായികാടിസ്ഥാനത്തില്‍ പെന്‍സിലിന്‍ നിര്‍മിക്കാവുന്ന കണ്ടുപിടുത്തത്തിന് കാലിക്കറ്റ് സര്‍വകലാശാലാ അധ്യാപകന് പേറ്റന്റ്. സര്‍വകലാശാലാ ബയോടെക്നോളജി പഠനവകുപ്പിലെ അസോ. പ്രൊഫ. ഡോ. സി. ഗോപിനാഥനാണ് നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചത്. 

പാഴാകുന്ന പഴങ്ങളില്‍ നിന്ന് പെന്‍സിലിന്‍ ഉത്പാദിപ്പിക്കുന്ന പൂപ്പലിനെ വളര്‍ത്തുന്നതാണ് സാങ്കേതിക വിദ്യ. സോളിഡ് സ്റ്റേറ്റ് ഫെര്‍മന്റേഷന്‍ പ്രക്രിയയിലൂടെ ജൈവമാലിന്യം മാധ്യമമാക്കിയാണ് പെന്‍സിലിന്‍ ഉത്പാദിപ്പിക്കാനാവുക. ചീഞ്ഞ മുന്തിരി, നാരങ്ങ തുടങ്ങിയ പഴങ്ങള്‍ കുഴമ്പു പരുവത്തിലാക്കി അതില്‍ തവിട്, ഉമിക്കരി എന്നിവ കലര്‍ത്തി ലായനിയാക്കുന്നു. 

ഇതിലാണ് പെന്‍സിലിയം പൂപ്പലിനെ വളര്‍ത്തുക. ഒരാഴ്ച കഴിഞ്ഞ് പൂര്‍ണ വളര്‍ച്ചയെത്തിയ പൂപ്പലില്‍ നിന്ന് പെന്‍സിലിന്‍ തന്മാത്ര വേര്‍തിരിച്ചെടുക്കാനാകും. നിലവില്‍ പെന്‍സിലിന്‍ നിര്‍മാണത്തിന് ചെലവ് വളരെ കൂടുതലാണ്. ബയോ റിയാക്ടറുകളില്‍ സബ്മെര്‍ജഡ് ഫെര്‍മന്റേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മാണം. ഗ്ലൂക്കോസ്, ലാക്ടോസ് തുടങ്ങിയ വിലകൂടിയ അസംസ്‌കൃത വസ്തുക്കളും വേണം. 

ഇതിനുള്ള ബയോറിയാക്ടറുകള്‍ക്ക് കൂടുതല്‍ ചെലവുണ്ട്. പുതിയ സാങ്കേതിക വിദ്യ തേടി മരുന്നുനിര്‍മാണ കമ്പനികള്‍ എത്തുമെന്നാണ് പ്രതീക്ഷയെന്ന് ഡോ. സി. ഗോപിനാഥന്‍ പറഞ്ഞു. കൊതുകു നശീകരണത്തിനായി ' ബാസിലസ് തുറുഞ്ചിയന്‍സ് ഇസ്രായിലിയന്‍സ് ' എന്ന ബാക്ടീരിയ ഉപയോഗിച്ച് ചെറിയ ചെലവില്‍ ജൈവ കീടനാശിനി നിര്‍മിക്കുന്ന സാങ്കേതിക വിദ്യക്ക് 2017-ല്‍ ഡോ. ഗോപിനാഥിന് പേറ്റന്റ് ലഭിച്ചിരുന്നു.

Read more: ഭീതി ഒഴിഞ്ഞ ലോകം സ്വപ്നം കാണുന്ന യുഎൻ, ആണവായുധപരീക്ഷണ വിരുദ്ധദിനത്തിലും ലക്ഷ്യം അകലെയോ?

വളഞ്ഞ നട്ടെല്ല് നിവർത്തി, അപൂർവ ശസ്ത്രക്രിയ നടത്തിയത് കോട്ടയം മെഡിക്കൽ കോളേജിൽ

പതിമൂന്ന് വയസുകാരന്‍റെ വളഞ്ഞു പോയ നടു നിവര്‍ത്തി അപൂര്‍വ ശസ്ത്രക്രിയ വിജയകരമാക്കിയിരിക്കുകയാണ് കോട്ടയം മെഡിക്കല്‍ കോളേജ്. പാലക്കാട് പട്ടാമ്പി ഉമ്പിടിയിൽ കല്ലട പള്ളിയാലിൽ പ്രസന്നകുമാറിന്‍റെ മകൻ പ്രണവ് (13) നാണ് സ്കോളിയോസിസ് ശസ്ത്രക്രിയ നടത്തിയത്. 

മൾട്ടിപ്പിൾ ന്യൂറോഫൈബ്ര മറ്റോസിസ് എന്ന രോഗമാണ് നടുവിന് വളവുണ്ടാക്കുന്നത്.  കൗമാരക്കാരിൽ കണ്ടുവരുന്ന ഈ രോഗത്തിന് അഡോളസന്‍റ് ഇഡിയോ പത്തിക്ക് സ്കോളിയോസിസ് എന്നു പറയും. എന്നാൽ മൾട്ടിപ്പിൾ ന്യൂറോഫൈബ്ര മറ്റോസിസ് മൂലമുള്ള വളവിന് ഗുരുതരവും സങ്കീർണ്ണവുമായ ശസ്ത്രക്രീയ ആവശ്യമാണ്. പ്രണവിന് നെഞ്ചിലും ഒരു വലിയ വിടവുണ്ടായിരുന്നു. ഇതിന് ഒരു മാസം മുൻപ് ഹൃദ്രോഗ ശസ്ത്രക്രീയാവിഭാഗം (കാർഡിയോ തൊറാസിക്) മേധാവി ഡോ. റ്റി കെ ജയകുമാറിനെ കാണുവാൻ ഈ വിഭാഗത്തിൽ ചികിത്സ തേടിയെത്തി.

Read more: സെപ്ഷ്യൽ മാര്യേജ് ആക്ട് : പൊതുയിടങ്ങളിൽ വിവരം പ്രസിദ്ധീകരിക്കുന്നത് തടയില്ല, കോടതി തീരുമാനവും പിന്നാമ്പുറവും

അപ്പോഴാണ് ശരീരത്തിന്റെ പുറത്ത് രണ്ടു വശങ്ങളിലായി വളവ് (കൂന്) ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ആശുപത്രി സൂപ്രണ്ട് കൂടിയായ ഡോ ജയകുമാർ അസ്ഥിരോഗ വിഭാഗം മേധാവി ഡോ.റ്റി ജി തോമസ് ജേക്കബിനെ വിവരം അറിയിച്ചു. തുടർന്ന് ഡോ റ്റി ജി പ്രൊഫ. ഡോ.സജേഷ് മേനോൻ എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ദ പരിശോധനകൾ നടത്തി. പിന്നീട് കഴിഞ്ഞ ശനിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios