ആലുവ എടയാറിലാണ് സംഭവം. വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്.
കൊച്ചി: പള്ളിപ്പെരുന്നാളിനിടെ ഐസ്ക്രീം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ. ആലുവ എടയാറിലാണ് സംഭവം. 26 കുട്ടികൾക്ക് വയറിളക്കവും ഛർദിയും ഉണ്ടായി. വഴിയോരത്ത് ഐസ്ക്രീം വിൽക്കുന്ന കടയിൽ നിന്ന് കഴിച്ചവർക്കാണ് അസ്വസ്ഥത ഉണ്ടായത്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ആർക്കുമില്ല. കുട്ടികൾക്ക് പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

