Asianet News MalayalamAsianet News Malayalam

കേട്ടറിവിന്‍റെ അടിസ്ഥാനത്തിലായിരുന്നു പി ജയരാജനെതിരായ പരാമര്‍ശം; മലക്കംമറിഞ്ഞ് സൊസൈറ്റി സെക്രട്ടറി

സിപിഎമ്മിന്റെ സമ്മതത്തോടെ ചിട്ടി നടത്തിയതെന്നും ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് അനുമതി നൽകിയത് എന്നുമാണ് ഹരിദാസ് ആദ്യം പറഞ്ഞത്.

peravoor chitty scam society secretary withdraw the statement  against p jayarajan
Author
Kannur, First Published Oct 9, 2021, 12:30 PM IST

കണ്ണൂര്‍: പേരാവൂര്‍ ചിട്ടി തട്ടിപ്പിൽ പി ജയരാജനെതിരായ (P Jayarajan) പ്രസ്താവന തിരുത്തി ഹൗസിംഗ് സൊസൈറ്റി സെക്രട്ടറി ഹരിദാസ്. പി ജയരാജനാണ് ചിട്ടിക്ക് അനുമതി നൽകിയത് എന്ന് പറഞ്ഞത് കേട്ടറിവിന്റെ അറിവിന്റെ അടിസ്ഥാനത്തിലാണ്. ജയരാജൻ അനുമതി നൽകിയില്ല എന്ന് ഇപ്പോൾ മനസിലായി. നേരത്തെ പറഞ്ഞ കാര്യങ്ങൾ തിരുത്തുകയാണെന്നും ഹരിദാസ് പറഞ്ഞു. താൻ നേരിട്ട് പി ജയരാജനെ കണ്ട് അപേക്ഷ നൽകി അനുമതി വാങ്ങി എന്നായിരുന്നു സെക്രട്ടറി ആദ്യം വെളിപ്പെടുത്തിയത്.

സിപിഎമ്മിന്റെ സമ്മതത്തോടെ ചിട്ടി നടത്തിയതെന്നും ജില്ലാ സെക്രട്ടറി ആയിരിക്കെ പി ജയരാജനാണ് അനുമതി നൽകിയത് എന്നുമാണ് ഹരിദാസ് ആദ്യം പറഞ്ഞത്. ചിട്ടിപ്പണം ശമ്പളത്തിനും മറ്റ് ചെലവുകൾക്കും ഉപയോഗിച്ചതാണ് പ്രതിസന്ധിയായത്. ഇതിന്റെ ഉത്തരവാദിത്തം സിപിഎം നിയന്ത്രണത്തിലുള്ള സൊസൈറ്റി ഭരണ സമിതിക്കാണ്. നടന്ന എല്ലാകാര്യങ്ങളും പൊതുമധ്യത്തിൽ വെളിപ്പെടുത്താൻ ആകില്ലെന്നും തന്നെ മാത്രം  ബലിയാടാക്കി മുഖം രക്ഷിക്കാനാണ് ജീവനക്കാർ ഇപ്പോൾ  ശ്രമിക്കുന്നതെന്നും ഹരിദാസ് പറയുന്നു. തന്റെ സ്വത്ത് വിറ്റ് കടംവീട്ടണം എന്ന ഭരണസമിതിയുടെ വാദം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. കോടികളുടെ ചിട്ടി തട്ടിപ്പ് നടന്നതിന്റെ പേരിൽ സസ്പെൻഷനിലാണ് ഹരിദാസ് ഇപ്പോള്‍.

Follow Us:
Download App:
  • android
  • ios