തൃശ്ശൂർ: ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതോടെ തൃശൂർ ജില്ലയിലെ പെരിങ്ങൽകുത്ത് ഡാമിൽ നിന്ന് വെള്ളം തുറന്നു വിടാൻ തുടങ്ങി. ഇന്ന് പുലർച്ചെ നാല് മണിക്ക് ജലനിരപ്പ് 419.4 മീറ്ററിലേക്ക് എത്തിയിരുന്നു. ഈ ഘട്ടത്തിലാണ് വെളളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി വിട്ടത്.  

ഏഴ് സ്പിൽവേ ഗേറ്റിലൂടെയാണ് വെള്ളം പുറത്തേക്കൊഴുക്കുന്നത്. പ്രദേശവാസികളോട് പുഴയിൽ ഇറങ്ങരുതെന്ന് ജില്ലാ കളക്ടർ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 419.24 മീറ്ററാണ് ഡാമിൻ്റെ സംഭരണ ശേഷി.