പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പൊലീസിന്‍റെ പ്രചാരണത്തിന് എതിരെയാണ് യുവതി പരാതി നല്‍കിയത്.

മലപ്പുറം: പെരിന്തൽമണ്ണ പോക്സോ കേസില്‍ പൊലീസിനെതിരെ കൂടുതല്‍ ആരോപണം. പൊലീസിന് എതിരെ നല്‍കിയ പരാതി പിൻവലിക്കാൻ കുട്ടിയുടെ അമ്മയുടെ മേൽ സമ്മർദ്ദമെന്നാണ് പുതിയ ആരോപണം. പെരിന്തല്‍മണ്ണ സ്റ്റേഷനിലെ എഎസ്ഐ ശശി ഫോണിലൂടെ പെണ്‍കുട്ടിയുടെ അമ്മയോട് പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടു. പൊലീസുകാരൻ്റെ ഫോൺ ശബ്ദം ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി

പണം വാങ്ങി പോക്സോ കേസ് ഒത്തുതീര്‍പ്പാക്കിയെന്ന പൊലീസിന്‍റെ പ്രചാരണത്തിന് എതിരെയാണ് യുവതി പരാതി നല്‍കിയത്. അച്ചടക്ക നടപടി ഒഴിവാക്കാൻ പരാതി പിൻവലിക്കണമെന്നാണ് എഎസ്ഐ ശശി പെൺകുട്ടിയുടെ അമ്മയോട് ഫോണിൽ ആവശ്യപ്പെട്ടത്. കുട്ടിയെ പീഡിപ്പിച്ചത് ഒത്തുതീർന്നത് പോലെ സ്ത്രീയെ അപമാനിച്ച പരാതിയും തീർക്കണമെന്നാണ് പൊലീസുകാരന്‍റെ അഭ്യർത്ഥന.