കൊച്ചി: പെരിയ കേസിൽ നിലപാട് കടുപ്പിച്ചു സി ബി ഐ .  കേസ് ഡയറി 24മണിക്കൂറിനു അകം കൈമാറാൻ ഉത്തരവിടണം എന്ന്‌ സിബിഐ ഹൈക്കോടതിയിൽ  ആവശ്യപ്പെട്ടു.  രേഖകൾ കൈമാറാൻ നോട്ടീസ് നൽകിയിട്ടും ക്രൈം ബ്രാഞ്ച് തയാറാകുന്നില്ലെന്നാണ് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. അതേ സമയം കേസ് ഡയറി കോടതിക്ക് കൈമാറാം എന്ന നിലപാടാണ് സർക്കാർ ഹൈക്കോടതിയിലെടുത്തത്. 

കേസിലെ എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അന്വേഷണത്തിന് രേഖകൾ കിട്ടിയിട്ടില്ലന്ന കാര്യം സിബിഐ കോടതിയെ അറിയിച്ചത്.