പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും വിദ്യാര്‍ഥികളുടെ ഭാഗത്ത് നിന്നും കൂവലുണ്ടായി.
കാസര്‍കോട് : പെരിയ കേന്ദ്ര സർവ്വകലാശാലയിലെ ബിരുദ ദാന ചടങ്ങിൽ കേന്ദ്രമന്ത്രി വി മുരളീധരനെതിരെ പ്രതിഷേധം. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായം കാലഹരണപ്പെട്ടതാണെന്ന് വി.മുരളീധരൻ വേദിയിൽ പ്രസംഗിച്ചപ്പോഴാണ് സദസിലുണ്ടായിരുന്ന വിദ്യാർത്ഥികൾ കൂകി വിളിച്ച് പ്രതിഷേധിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീർത്തിച്ച് സംസാരിച്ചപ്പോഴും വിദ്യാര്‍ഥികൾ കൂവൽ തുടര്‍ന്നു.

