ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാൽ കേസ് ഡയറി അടക്കമുള്ള രേഖകൾ കേരള പൊലീസ് സിബിഐക്ക് നൽകിയിട്ടില്ല

ദില്ലി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് ഏറ്റെടുക്കുന്ന കാര്യത്തിൽ സിബിഐയോട് നിലപാട് അറിയിക്കാൻ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. എന്നാൽ സിബിഐ ഇതുവരെ സുപ്രീംകോടതിയിൽ സത്യവാംങ്മൂലം നൽകിയിട്ടില്ല. മറുപടി നൽകാൻ സിബിഐ കൂടുതൽ സമയം തേടിയേക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിൽ സിബിഐ അന്വേഷണം എന്തിനെന്ന ചോദ്യമാണ് സംസ്ഥാന സർക്കാർ ഉയർത്തുന്നത്. സിബിഐ അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിൽ ഇടപെടില്ലെന്ന് കഴിഞ്ഞ തവണ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിനാൽ കേസ് ഡയറി അടക്കമുള്ള രേഖകൾ കേരള പൊലീസ് സിബിഐക്ക് നൽകിയിട്ടില്ല