Asianet News MalayalamAsianet News Malayalam

നിബന്ധനകളോടെ ആലപ്പുഴയിൽ ഹൗസ് ബോട്ടുകൾക്കും ശിക്കാര വള്ളങ്ങൾക്കും അനുമതി

കൊവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോ​ഗിക്കാവൂ എന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. 

Permission for house boats in alappuzha
Author
Alappuzha, First Published Aug 4, 2021, 9:45 PM IST

ആലപ്പുഴ: കൊവിഡ് നിയന്ത്രണങ്ങൾക്ക് മാറ്റം വന്ന സാഹചര്യത്തിൽ ആലപ്പുഴ ജില്ലയിലെ ഹൗസ് ബോട്ടുകൾക്കും ശിക്കാരവള്ളങ്ങൾക്കും സർവ്വീസ് നടത്താൻ അനുമതി. ജില്ലാ കളക്ടറാണ് കർശന നിബന്ധനകളോട് ബോട്ട്/വള്ളം സർവ്വീസിന് അനുമതി നൽകിയത്. കടുത്ത പ്രതിസന്ധി നേരിട്ട ആലപ്പുഴയിലെ ടൂറിസം മേഖലയ്ക്ക് പുതിയ തീരുമാനം ഉണർവേകും എന്നാണ് പ്രതീക്ഷിക്കുന്നത്.

കൊവിഡ് പ്രതിരോധ വാക്സീൻ സ്വീകരിച്ച ജീവനക്കാരെ വച്ച് മാത്രമേ ഹൗസ് ബോട്ടുകളും വള്ളങ്ങളും ഉപയോ​ഗിക്കാവൂ എന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. യാത്ര ചെയ്യാനെത്തുന്ന വിനോദ സഞ്ചാരികൾ  72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ കോവിഡ് വാക്‌സിൻ ഒരു ഡോസ് സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ ഹാജരാക്കേണ്ടതാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

 

Follow Us:
Download App:
  • android
  • ios