Asianet News MalayalamAsianet News Malayalam

ചൊവ്വാഴ്ച മുതൽ ഏഴു ജില്ലകളിൽ സ്വകാര്യ വാഹനങ്ങൾ ഓടും, കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകൾക്കും അനുമതി

എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ച മുതലും വാഹനങ്ങൾ ഓടും. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തത്കാലം വാഹനങ്ങൾ ഓടില്ല

Permission for private vehicles from tuesday
Author
Idukki Dam, First Published Apr 19, 2020, 3:52 PM IST

തിരുവനന്തപുരം: ലോക്ക് ഡൗണിന് ഭാ​ഗികമായി ഇളവ് കൊടുത്ത് പാതി കേരളം സാധാരണ നിലയിലേക്ക്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം ഇടുക്കി, പാലക്കാട് , തൃശൂർ , വയനാട് ജില്ലകളിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒറ്റ ഇരട്ട നന്പർ വാഹനങ്ങൾ നിരത്തിലിറക്കാം. എറണാകുളം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ശനിയാഴ്ച മുതലും വാഹനങ്ങൾ ഓടും. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ തത്കാലം വാഹനങ്ങൾ ഓടില്ല  

വാഹനങ്ങൾ ഓടാനുള്ള അനുമതി കർശന നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കും നൽകുക. ഒറ്റയക്ക വാഹനങ്ങൾ തിങ്കൾ, ബുധൻ , വെള്ളി ദിവസങ്ങൾ ഓടാം. ഇരട്ടയക്ക വാഹനങ്ങൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ ഓടാം .ഞായറാഴ്ച വാഹനങ്ങൾ ഓടുന്ന കാര്യത്തിൽ തീരുമാനമായില്ല

അവശ്യ സർവീസുകൾക്ക് നമ്പർ നിബന്ധന ബാധകമല്ല. ജോലിസ്ഥലത്തേക്ക് പോകുന്നവർക്കും വരുന്നവർക്കും നമ്പർ നിബന്ധനയില്ല. സ്ത്രീകൾ ഓടിക്കുന്ന വാഹനങ്ങൾക്ക് നമ്പർ നിബന്ധനയില്ല. വാഹനത്തിൽ ഡ്രൈവർ കൂടാതെ രണ്ടാൾ മാത്രമേ പാടുള്ളൂ. നമ്പർ നിബന്ധന ഇരുചക്ര വാഹനങ്ങൾക്കും ബാധകമാണ്. 

ഇരുചക്ര വാഹനത്തിൽ ഒരു കുടുംബാംഗത്തെക്കൂടി കയറ്റാം. സ്വകാര്യ വാഹനമോടാൻ  പാസോ മുൻ‌കൂർ അനുമതിയോ വേണ്ട. ജാ​ഗ്രതയുടെ ഭാ​ഗമായി ജില്ലയ്ക്ക് പുറത്തേക്ക് യാത്ര അനുവദിക്കില്ല. കോട്ടയത്തും ഇടുക്കിയിലും ഓട്ടോറിക്ഷകൾക്ക് ഓടാൻ അനുവാദമുണ്ട്. എന്നാൽ രണ്ടു യാത്രക്കാരെ മാത്രമേ ഓട്ടോറിക്ഷകളിൽ അനുവദിക്കൂ.

Follow Us:
Download App:
  • android
  • ios