തൃശ്ശൂർ: ഗുരുവായൂരിൽ വിഷുക്കണി ദർശനത്തിനു ഭക്തർക്ക് അനുമതി. വാതിൽ മാടത്തിന് മുന്നിൽ നിന്ന് വിഷുക്കണി ദർശിക്കാനാണ് അനുമതി നൽകിയിരിക്കുന്നത്. നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനമില്ല. പുലർച്ചെ  2.30 മുതൽ 4.30 വരെ ദർശനം അനുവദിക്കും.

നേരത്തെ വിഷുക്കണി ദർശനം ചടങ്ങു മാത്രമാക്കാൻ തീരുമാനിച്ചിരുന്നു. ഭക്തജനങ്ങൾക്ക് പ്രവേശനം വേണ്ട എന്നായിരുന്നു തീരുമാനം. ഭരണ സമിതി യോട് ആലോചിക്കാതെ എടുത്ത ആ തീരുമാനത്തിൽ പ്രതിഷേധിച്ചു അഞ്ച് ഭരണ സമിതി അംഗങ്ങൾ പരാതി നൽകിയിരുന്നു. തുടർന്ന് അടിയന്തര ഭരണ സമിതി യോഗം ചേർന്നാണ് പുതിയ തീരുമാനം എടുത്തത്.