തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് ബാധിതനായി മരിച്ച വൈദികനെ ചികിത്സിച്ച പേരൂർക്കട ആശുപത്രിയിലെ ജീവനക്കാരുടെ ഫലം നെഗറ്റീവ്. 14 ഡോക്ടർമാരുടേയും 35 ജീവനക്കാരുടേയും പരിശോധാഫലമാണ് പുറത്ത് വന്നത്. അപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് തിരുവനന്തപുരത്തെ ഫാ. കെ ജി വർഗീസ് കൊവിഡ് ബാധിച്ച് മരിച്ചത്. ഏപ്രിൽ 20നാണ് വാഹനാപകടമുണ്ടായത്. 

മഞ്ചേരി മെഡിക്കൽ കോളേജിൽ 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു; സ്രവം പരിശോധനയ്ക്ക് അയച്ചു

ഒരുമാസത്തിന് ശേഷം പേരൂർക്കട ആശുപത്രിയിലേക്ക് മാറ്റിയ അദ്ദേഹത്തിന് 23ന് പനിയുണ്ടായി. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും അന്ന് തന്നെ തിരികെ പേരൂർക്കട ആശുപത്രിയിലേക്ക് വിട്ടു. പിന്നീട് ശ്വാസതടസ്സം നേരിട്ടതോടെയാണ് പേരൂർക്കട ആശുപത്രിയിൽ നിന്നും അ‍ഞ്ച് ദിവസത്തിന് ശേഷം വീണ്ടും അദ്ദേഹത്തെ മെഡിക്കൽ കോളേജിലെത്തിച്ചത്. പിറ്റേ ദിവസം സ്രവമെടുത്തെങ്കിലും അതിന് പിറ്റേന്ന് അദ്ദേഹം മരിച്ചു. മരണശേഷം പരിശോധനഫലം ലഭിച്ചപ്പോഴാണ് കൊവിഡ് ബാധിതനെന്ന് വ്യക്തമായത്. ഇദ്ദേഹത്തിന് രോഗം എവിടെ നിന്ന് കിട്ടിയെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

കൊവിഡ് മൂലം മരണപ്പെട്ട വൈദികൻ്റെ സംസ്കാരം നാട്ടുകാർ തടഞ്ഞു

കൊവിഡ് ബാധിച്ച് വൈദികൻ മരിച്ച സംഭവം: പനി ബാധിതനായിരുന്നിട്ടും സ്രവ പരിശോധന വൈകി