കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്നും തിരിച്ചെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു.
കോഴിക്കോട്: കർണാടകയിൽ നിന്നെത്തി വീട്ടിൽ നിരീക്ഷണത്തിലുണ്ടായിരുന്ന ആൾ കുഴഞ്ഞു വീണു മരിച്ചു. കോഴിക്കോട് പെരുമണ്ണ സ്വദേശി ബീരാൻ കോയയാണ് കുഴഞ്ഞു വീണു മരിച്ചത്.
കഴിഞ്ഞ ആഴ്ച ബെംഗളൂരുവിൽ നിന്നും തിരിച്ചെത്തിയ ഇയാൾ വീട്ടിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണ് ഇന്നു കുഴഞ്ഞു വീണു മരിച്ചത്. ഇദ്ദേഹത്തിൻ്റെ സാംപിൾ കൊവിഡ് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഫലം വന്ന ശേഷമേ മൃതദേഹം സംസ്കാരത്തിനായി വിട്ടു നൽകൂ.
