Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ഹര്‍ജി പ്രശസ്തിക്ക് വേണ്ടിയെന്ന് കോടതി

പ്രളയത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും അവർ സ്ഥാനമൊഴിയണമെന്നും ആയിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.  

petition demand chief minister should resign
Author
Kochi, First Published Aug 20, 2019, 2:41 PM IST

കൊച്ചി: പ്രളയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രി രാജിവയ്ക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പിൻവലിച്ചു. സ്വയം പ്രശസ്തിക്ക് വേണ്ടി സമർപ്പിച്ച ഹർജി പിൻവലിച്ചില്ലെങ്കിൽ ചെലവ് സഹിതം തള്ളുമെന്ന ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജി പിൻവലിച്ചത്. 

കോടതിയുടെ പരിഗണയിൽ ഉള്ള അമിക്കസ് ക്യൂറി റിപ്പോർട്ടിലെ കണ്ടെത്തലുകളുടെയും മാധ്യമവാർത്തകളുടെയും അടിസ്ഥാനത്തിലായിരുന്നു ഹർജി.  പ്രളയത്തിന് ഉത്തരവാദികൾ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയുമാണെന്നും അവർ സ്ഥാനമൊഴിയണമെന്നും ആയിരുന്നു ഹർജിയിലെ പ്രധാന ആവശ്യം.  

എന്നാൽ അമിക്കസ് ക്യൂറി റിപ്പോർട്ടിൽ ഇതുവരെ തീരുമാനം എടുത്തിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.  പിന്നെ എന്ത്‌ അടിസ്ഥാനത്തിൽ ആണ് ആ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഹർജി നൽകുക എന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചു. 

 മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അല്ല പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കിയ കോടതി  പബ്ലിസിറ്റിക്ക് വേണ്ടി ദുരുദ്ദേശപരമായാണ് ഹർജി നൽകിയിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. വലിയ  പിഴ അടക്കേണ്ട കേസാണിതെന്നും കോടതി പറഞ്ഞു. തുടർന്നാണ്  ഹർജിക്കാരൻ ഹർജി പിൻവലിച്ചത്.

Follow Us:
Download App:
  • android
  • ios