Asianet News MalayalamAsianet News Malayalam

സാമ്പത്തിക തട്ടിപ്പ്: മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി

3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്. ദിനേശിന്‍റെ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തതിരുന്നു,

Petition filed in supreme court against mani c kappan
Author
Delhi, First Published Aug 3, 2021, 1:23 PM IST

ദില്ലി: പാലാ എംഎൽഎ മാണി സി കാപ്പനെതിരെ സുപ്രീംകോടതിയിൽ ഹർജി. സാമ്പത്തിക തട്ടിപ്പ് ആരോപിച്ചാണ് ഹർജി. മുംബൈ മലയാളി ദിനേശ് മേനോനാണ് ഹർജി നൽകിയത്. 3.15 കോടി രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് ഹർജിയിൽ പറയുന്നത്. ദിനേശിന്‍റെ പരാതിയിൽ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി നേരത്തെ മാണി സി കാപ്പനെതിരെ കേസെടുത്തിരുന്നു,

കണ്ണൂർ വിമാനത്താവളത്തിന്‍റെ ഓഹരി നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നേകാൽ കോടി തട്ടിയെടുത്തു എന്നാണ് മാണി സി കാപ്പനെതിരായ ആരോപണം. വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കാപ്പനെതിരെ മാണി സി കാപ്പനെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രീറ്റ് കോടതി കേസെടുത്തിരുക്കുന്നത്. പ്രാഥമികമായി കുറ്റങ്ങൾ നില നിൽക്കുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios