Asianet News MalayalamAsianet News Malayalam

സ്വവർഗ പങ്കാളിയുടെ മൃതദേഹം വിട്ടുകിട്ടാനുള്ള ഹർജി; പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

അതേസമയം, ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നൽകാത്തത് എന്ന ഹർജിക്കാരന്‍റെ വാദം ആശുപത്രി അധികൃതർ നിഷേധിച്ചു.

Petition to release body of same-sex partner; High Court to produce post-mortem report
Author
First Published Feb 7, 2024, 5:37 PM IST

കൊച്ചി: പങ്കാളിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് സ്വവർഗ പങ്കാളി ജെബിൻ നൽകിയ ഹർജിയിൽ ഇൻക്വിസ്റ്റ് റിപ്പോർട്ടും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും നാളെ ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. മരിച്ചയാളുടെ മാതാപിതാക്കളുടെ അഭിപ്രായം നാളെ അറിയിക്കണം. ഇതിനുശേഷം മൃതദേഹം വിട്ടു നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ബില്ലടയ്ക്കാത്തതുകൊണ്ടാണ് മൃതദേഹം വിട്ടു നൽകാത്തത് എന്ന ഹർജിക്കാരന്‍റെ വാദം ആശുപത്രി അധികൃതർ നിഷേധിച്ചു.

നാളെ ഉച്ചക്ക് 1.45ന് ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹർജിക്കാരനും മരിച്ചയാളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്നതിനുള്ള തെളിവുകൾ നാളെ ഹാജരാക്കാം എന്ന് അഭിഭാഷകൻ അറിയിച്ചു. ഫ്ലാറ്റിൽനിന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച കണ്ണൂർ സ്വദേശി മനുവിന്‍റെ മുതദേഹം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മനുവിന്‍റെ മൃതദേഹം ഏറ്റെടുക്കാൻ  ബന്ധുക്കൾ വിസമ്മതിച്ചതാണ് വിഷയം ഹൈക്കോടതിയിൽ എത്തിച്ചത്.

ചികിത്സാചെലവ് നൽകി ബന്ധുക്കൾ, മൃതദേഹം വേണ്ട; സ്വവർഗപങ്കാളിയുടെ മൃതദേഹം വേണമെന്ന് പങ്കാളി ഹൈക്കോടതിയിൽ

 

Latest Videos
Follow Us:
Download App:
  • android
  • ios