തിരുവനന്തപുരം: തുടർച്ചയായി അഞ്ചാം ദിവസവും സംസ്ഥാനത്ത് ഇന്ധനവില ഉയർന്നു. തിരുവനന്തപുരം അടക്കം സംസ്ഥാനത്തെ പല പ്രദേശങ്ങളിലും പെട്രോൾ വില ഇന്ന് 90 കടന്നു. പെട്രോൾ ലിറ്ററിന് 29 പൈസയും ഡീസൽ ലിറ്ററിന് 36 പൈസയുമാണ് കൂട്ടിയത്. 

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.02 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 84.27 ആയി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി.