കൊല്ലം: സംസ്ഥാനത്ത് നാളെ പെട്രോൾ പമ്പുകൾ തുറക്കും. സംസ്ഥാന വ്യാപകമായി തിരുവോണ നാളില്‍ പെട്രോൾ പമ്പുകൾ അടച്ചിടാൻ ഉള്ള തീരുമാനം പിൻവലിച്ചു. മന്ത്രി തിലോത്തമനുമായി നടത്തിയ ചർച്ചയിൽ ആണ് തീരുമാനം.

തിരുവോണ ദിവസം പെട്രോൾ പമ്പുകൾ അടച്ചിടുമെന്ന്‌ ഓൾ കേരള ഫെഡറേഷൻ ഓഫ്‌ പെട്രോളിയം ഡീലേഴ്‌സ് നേരത്തം പ്രഖ്യാപിച്ചിരുന്നു‌. മാനദണ്ഡം പാലിക്കാതെ പെട്രോൾ പമ്പുകൾ അനുവദിക്കുന്നത്‌ നിർത്തുക, കമ്മീഷൻ വർധന നടപ്പാക്കുക എന്നീ ആവശ്യങ്ങൾ അനുവദിക്കാത്തതിൽ പ്രതിഷേധിച്ചാണ് തിരുവോണത്തിന് പമ്പുകൾ അടച്ചിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നത്.