സിപിഎമ്മും പോപ്പുലര്‍ ഫ്രണ്ടും പരസ്പരം സഹായിക്കുന്നു.ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലം ആയി കേരളം മാറുന്നുവെന്നും കേന്ദ്രമന്ത്രി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്തുണ്ടായ വ്യാപക ആക്രമം തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ കുറ്റപ്പെടുത്തി. .ഇന്നലെ കേരളത്തില്‍ കറുത്ത ദിനമായിരുന്നു.കേരളത്തിൽ മാത്രം ഹര്‍ത്താലും ആക്രമണവും നടന്നു.സംസ്ഥാന സര്‍ക്കാര്‍ ഇതിന് മറുപടി പറയണം.

സിപിഎമ്മിന് പി. എഫ്. ഐ യുടെ പിന്തുണ കിട്ടുന്നു.ഇരുവരും പരസ്പരം സഹായിക്കുന്നു.സിപിഎം എം. പി, എൻ.ഐ. എ നടപടികളെ എതിർത്തു. തീവ്രവാദ ശക്തികളുമായി പോപ്പുലർ ഫ്രണ്ടിനു ബന്ധമുണ്ട്..ഏറ്റവും അധികം തീവ്രവാദികളെ റിക്രൂട്ട് ചെയ്യുന്ന സ്ഥലം ആയി കേരളം മാറുന്നു.വൻ തുക അവർക്ക് വരുന്നു.മോഡിയെ ആക്രമിക്കാൻ ഇവർ പദത്തിയിട്ടുവെന്ന് ഇ ഡി വ്യക്തമാക്കിയിട്ടുണ്ട്.ഭീകരാക്രമണം മോഡി അടിച്ചമർത്തി.രാഹുൽ ഗാന്ധി പോപ്പുലർ ഫ്രണ്ടിന്റെ പേരെടുത്തു പറയാൻ തയാറാവുന്നില്ല.

എന്താണ് കോണ്‍ഗ്രസ് യാത്രയുടെ സന്ദേശമെന്നും പ്രകാശ് ജാവദേക്കര്‍ ചോദിച്ചു.നര്‍കോട്ടിക് ജിഹാദ് വിഷയം ഉയർത്തിയ പാലാ ബിഷപ്പിനെ രാഹുല്‍ കാണാൻ തയാറായില്ല.പോപ്പുലർ ഫ്രെണ്ട് നിരോധനം സംബന്ധിച്ച് തെളിവുകളുടെ അടിസ്ഥാനത്തിൽ നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ ഇന്നലെ കറുത്ത ദിനമായിരുന്നുവെന്ന് പ്രകാശ് ജാവേദ്ക്കർ| PFI Hartal

മുദ്രാവാക്യം വിളിച്ച പ്രതികൾക്ക് കോടതിയുടെ താക്കീത്, പിഎഫ്ഐ പ്രവ‍ര്‍ത്തക‍‍ര്‍ 7 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ 

രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ അറസ്റ്റ് ചെയ്ത കരമന അഷ്റഫ് മൗലവി അടക്കമുള്ള 11 പോപ്പുലർ ഫ്രണ്ട് പ്രവ‍ര്‍ത്തകരെയും ഏഴ് ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. എൻഐഎയുടെ ആവശ്യം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. കോടതിയിൽ ഹാജരാക്കിയപ്പോൾ മുദ്രാവാക്യം വിളിച്ച പ്രതികളെ ജ‍ഡ്ജി താക്കീത് ചെയ്തു. അതിനിടെ വിലങ്ങണിയിച്ച് കൊണ്ടുവന്നത് പ്രതികൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ പൊലീസിനെയും കോടതി വിമ‍ർശിച്ചു. പ്രതികളെ വിലങ്ങുവെച്ചു കൊണ്ടുവരാൻ മതിയായ കാരണം വേണമെന്ന് പൊലീസിനോട് കോടതി പറഞ്ഞു. 

വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് പ്രതികൾ തീവ്രവാദ പ്രവർത്തനവുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തിയിട്ടുണ്ടെന്നും ഇത് സംബന്ധിച്ച വിശദാംശങ്ങൾ ശേഖരിക്കാൻ പ്രതികളെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് എൻഐഎ കോടതിയിലെടുത്ത നിലപാട്. വിവിധ മതവിഭാഗങ്ങളെ ഭിന്നിപ്പിച്ച്, സമൂഹത്തിൽ രക്തച്ചൊരിച്ചിൽ ഉണ്ടാക്കാൻ പ്രതികൾ ശ്രമിച്ചതായും, ഒരു പ്രത്യേക സമുദായത്തിൽ പെട്ടവരുടെ ഹിറ്റ് ലിസ്റ്റ് അടക്കം തയ്യാറാക്കിയിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

<YouTube video player