ഫെബ്രുവരി 3 ന് അധികൃതരുമായി നടന്ന ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. 

ദില്ലി: വാക്സിൻ ഉപയോഗത്തിനുള്ള അടിയന്തര അനുമതി തേടി ഫൈസര്‍ സമര്‍പ്പിച്ച അപേക്ഷ പിന്‍വലിച്ചു. ഫെബ്രുവരി 3ന് വിദഗ്‍ധ സമിതി കൂടിക്കാഴ്ചക്ക് ശേഷമാണ് തീരുമാനം. വിദഗ്‍ധ സമിതി ആവശ്യപ്പെട്ട കൂടുതല്‍ രേഖകളുമായി വീണ്ടും അപേക്ഷ സമർപ്പിക്കുമെന്ന് ഫൈസർ വ്യക്മതാക്കി. ഇന്ത്യയില്‍ പരീക്ഷണം നടക്കാത്തതിനാല്‍ അതില്‍ ഇളവുകള്‍ നല്‍കി അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അനുമതിക്കായി ആദ്യം അപേക്ഷ സമര്‍പ്പിച്ച കമ്പനി ഫൈസര്‍ ആയിരുന്നു. ബ്രിട്ടനില്‍ അനുമതി ലഭിച്ചതിന് പിന്നാലെയായിരുന്നു നടപടി.