Asianet News MalayalamAsianet News Malayalam

പിഎഫ്ഐ നിരോധനം:'പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കും, നിരോധനം കൊണ്ട് കാര്യമില്ല': എം വി ഗോവിന്ദന്‍

വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി 

 PFl ban: 'Party stand will be announced by central committee, ban doesn't matter' MV Govindan
Author
First Published Sep 28, 2022, 10:45 AM IST

കണ്ണൂര്‍:പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തില്‍ കരുതലോടെ പ്രതികരിച്ച് സിപിഎം സംസ്ഥാന നേതൃത്വം. പാർട്ടി നിലപാട് കേന്ദ്ര കമ്മറ്റി പ്രഖ്യാപിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിരോധനം കൊണ്ട് കാര്യമില്ലെന്ന മുൻ നിലപാടിൽ ഉറച്ച് നിൽക്കുന്നു. വർഗ്ഗീയതക്കെതിരെയാണെങ്കിൽ ഒരു സംഘടനയെ മാത്രം നിരോധിച്ചത് കൊണ്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികരണം ആലോചിച്ച ശേഷം മാത്രമെന്ന് പ്രകാശ് കാരാട്ടും ബൃന്ദ കാരാട്ടും ദില്ലിയില്‍ വ്യക്തമാക്കി,

 

അതേസമയം, ജനാധിപത്യത്തിൽ നിരോധനം ഒന്നിനും പരിഹാരമല്ലെന്ന് എ കെ ആന്‍റണി പറഞ്ഞു.അക്രമസംഭവങ്ങൾ ആര് നടത്തിയാലും നിയമ നടപടി സ്വീകരിക്കണം.നിരോധിക്കുന്ന സംഘടനകൾ മറ്റു മാർഗത്തിൽ പ്രവർത്തിക്കും.നിരോധിക്കുകയാണെങ്കിൽ അതുപോലെ നിരോധിക്കേണ്ട മറ്റു പല സംഘടനകൾ ഉണ്ടെന്നും അദ്ദേഹം ദില്ലിയില്‍ പറഞ്ഞു.

അതിനിടെ പിഎഫ്ഐയുടെ വാർത്തകൾ മാധ്യമങ്ങളെ അറിയിക്കാറുള്ള ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി .' പ്രസ് റീലീസ് ' എന്നാണ് പുതിയ പേര് പിഎഫ്ഐ പ്രസ് റിലീസ് എന്നായിരുന്നു പഴയ പേര്. വെബ്സൈറ്റുകളും പ്രവർത്തനരഹിതമായി.

'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ'; പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ വിമര്‍ശിച്ച് എസ് ഡി പി ഐ

പി എഫ് ഐ യെ നിരോധിച്ചത് അവർ സമൂഹത്തിൽ ചെയ്തു കൂട്ടുന്ന തീവ്രവാദ പ്രവർത്തനം കൊണ്ടു തന്നെയാണെന്ന് കെ എൻ എം സംസ്ഥാന പ്രസിഡന്റ് ടി പി അബ്ദുല്ലകോയ മദനി പറഞ്ഞു. ആർ എസ് എസും സംഘപരിവാര സംഘടനകളും പി എഫ് ഐ നടത്തുന്ന അതേ വർഗീയ 
ധ്രുവീകരണം തന്നെയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അധികാരികൾക്ക് നീതിയോടെ കാര്യങ്ങളെ കാണാൻ കഴിയണം. തീവ്രവാദവും 
വർഗീയതയും പ്രചരിപ്പിക്കുന്ന എല്ലാ കൂട്ടങ്ങൾക്കും കടിഞ്ഞാണിടണം.അല്ലെങ്കിൽ നിരോധം കൊണ്ടു ഫലം ഇല്ലാതെ വരും. തീവ്രചിന്തകൾക്ക് പ്രചോദനം നൽകുന്ന ഏതു നീക്കവും കരുതലോടെ കാണണമെന്നും ടി പി അബ്ദുല്ല കോയ മദനി പറഞ്ഞു.

എന്താണ് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ? ചരിത്രം ഇങ്ങനെ!

Follow Us:
Download App:
  • android
  • ios