Asianet News MalayalamAsianet News Malayalam

സംസ്ഥാനത്ത് ഇന്ന് പി‍.ജി ഡോക്ടർമാര്‍ സമരത്തില്‍; അത്യാഹിതവിഭാ​ഗം ഉൾപ്പെടെ ബഹിഷ്കരിക്കും

പി.ജി റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രി പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. 

PG doctors strike in the state today sts
Author
First Published Nov 8, 2023, 6:41 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ പിജി മെഡിക്കൽ, ഡെന്റൽ വിദ്യാർത്ഥികളും ഹൗസ് സർജന്മാരും ഇന്ന് പണിമുടക്കും. ജോയിന്‍റ് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. രാവിലെ എട്ട് മുതൽ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങൾ ഉള്‍പ്പെടെ ബഹിഷ്ക്കരിക്കും. റസിഡന്റ് ഡോക്ടർമാർ കൂട്ടത്തോടെ പണിമുടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനങ്ങൾ ഭാഗികമായി തടസപ്പെടും. സ്റ്റൈപ്പൻഡ് വർധിപ്പിക്കുക, പി.ജി. വിദ്യാർത്ഥികളുടെ നിർബന്ധിത ബോണ്ടിൽ അയവ് വരുത്തുക, സീനിയർ റസിഡൻസി സീറ്റുകൾ കൂട്ടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. പ്രശ്നങ്ങൾ പഠിക്കാൻ രൂപീകരിച്ച സമിതി, പ്രവർത്തന സജ്ജമാക്കണം  എന്നും ആവശ്യമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

 

Follow Us:
Download App:
  • android
  • ios