Asianet News MalayalamAsianet News Malayalam

ചര്‍ച്ചയാകാമെന്ന് ആരോഗ്യമന്ത്രി; പി.ജി ഡോക്ടർമാരുടെ അനിശ്ചിതകാല സമരം മാറ്റിവെച്ചു

ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വീണ്ടും അവഗണന മാത്രമാണ് ലഭിക്കുന്നതെങ്കില്‍  സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് പിജി വിദ്യാര്‍ത്ഥികളുടെ സംഘടന വ്യക്തമാക്കി.

PG medical students call off tomorrows strike
Author
Thiruvananthapuram, First Published Aug 8, 2021, 6:10 PM IST

തിരുവനന്തപുരം: സംസ്ഥാനത്തെ പിജി ഡോക്ടർമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരുന്ന അനിശ്ചിതകാല സമരം മാറ്റി വച്ചു. വരുന്ന ചൊവ്വാഴ്ച ചര്‍ച്ച നടത്താമെന്ന് ആരോഗ്യമന്ത്രി ഉറപ്പു നല്‍കിയ സാഹചര്യത്തിലാണ് ഡോക്ടര്‍മാര്‍ സമരം മാറ്റിവച്ചത്.  : നാളെ മുതൽ ആയിരുന്നു അനിശ്ചിതകാല സമരം തീരുമാനിച്ചത്.

ആരോഗ്യ മന്ത്രിയുടെ ഓഫീസുമായി നടന്ന ചർച്ചയിൽ ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിക്ക് പിജി സംഘടനാ പ്രതിനിധികളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് സംഘടനയെ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യത്തിൽ കോവിഡ് ഇതര രോഗികളുടെ ചികിത്സയും, പരിചരണവും കൂടാതെ എംബിബിഎസ്, പിജി വിജി വിദ്യാർത്ഥികളുടെ അദ്ധ്യായനവും വും കാര്യമായ രീതിയിൽ  ബാധിക്കപ്പെട്ടിട്ടുണ്ടെന്നും. ഇക്കാര്യങ്ങൾ മുൻപ് പലതവണ ഉന്നയിച്ചിട്ടുള്ളതാണെങ്കിലും ഒരു തീരുമാനത്തിലെത്താൻ ഇതുവരെ വരെ അധികൃതർക്ക് കഴിഞ്ഞിട്ടില്ലെന്നും പിജി ഡോക്ടര്‍മാരുടെ സംഘടന കെഎംപിജിഎ കുറ്റപ്പെടുത്തി.

മെഡിക്കൽ കോളേജുകളെ മാത്രം ആശ്രയിക്കേണ്ടി വരുന്ന കൊവിഡ് ഇതര രോഗികളുടെ ചികിത്സ മുടങ്ങരുത് എന്ന ആവശ്യം പിജി വിദ്യാർത്ഥികൾ ഉയർത്താൻ തുടങ്ങിയിട്ട് മാസങ്ങളായി. ഓരോ കോവിഡ് തരംഗത്തിലും തങ്ങളുടെ അദ്ധ്യയനം പൂർണമായി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. തങ്ങളുടെ മറ്റ് ആവശ്യങ്ങളിലും  ഇതുവരെ ഒരു തീരുമാനങ്ങളും ആയിട്ടില്ല. എന്നാൽ ഈ ചർച്ച നടക്കാതെ പോവുകയോ ആരോഗ്യമന്ത്രിയുമായുള്ള ചർച്ചയിൽ തങ്ങളുടെ ആവശ്യങ്ങൾക്ക് വീണ്ടും അവഗണന മാത്രമാണ് ലഭിക്കുന്നതെങ്കിലോ, വിദ്യാർത്ഥികൾ സമരപരിപാടികളുമായി മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്ന് പിജി ഡോക്ടര്‍മാരുടെ സംഘടന  മുന്നറിയിപ്പ് നല്‍കുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios