ക്രിമിനൽ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങൾ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് പറയുന്നു. കേസെടുത്താൽ നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം.

തിരുവനന്തപുരം: പീഡന പരാതി ഒതുക്കിത്തീർക്കാൻ ശ്രമിച്ചെന്ന വിവാദത്തിൽ എൻസിപി നേതാവും വനം മന്ത്രിയുമായ എ കെ ശശീന്ദ്രനെതിരെ കേസെടുത്തേക്കില്ല. ക്രിമിനൽ കേസെടുക്കാവുന്ന ഭീഷണി പോലുള്ള കാര്യങ്ങൾ പരാതിക്കാരിയുമായുള്ള മന്ത്രിയുടെ സംഭാഷണത്തിലില്ലെന്ന് പൊലീസ് പറയുന്നു.

ഫോണ്‍ സംഭാഷണത്തിന്‍റെ അടിസ്ഥാനത്തില്‍ കേസെടുത്താൽ നിലനിൽക്കില്ലെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക നിയമോപദേശം. പീഡന പരാതി ഒതുക്കിത്തീർക്കാൻ മന്ത്രി എ കെ ശശീന്ദ്രൻ ഇടപെട്ടെന്ന പരാതിയിലാണ് പൊലീസ് നിയോപദേശം തേടിയത്. ശശീന്ദ്രനെതിരെ കേസെടുക്കാൻ കൊല്ലത്തും എറണാകുളത്തും പരാതികൾ ലഭിച്ചിരുന്നു. ശശീന്ദ്രൻ കേസ് ഒത്തുതീർക്കാൻ ശ്രമിച്ചുവെന്നായിരുന്നു പരാതികളിലെ ആരോപണം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona