Asianet News MalayalamAsianet News Malayalam

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രവും; രോഹിതിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകും

കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 
 

picture of a minor girl in facebook page More people will file a police complaint against Rohith
Author
First Published Jul 10, 2024, 6:16 AM IST

തൃശൂർ: കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർഥിനികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയേക്കും. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

അതേസമയം രോഹിത് എസ്എഫ്ഐ നേതാവ് അല്ലെന്ന് എസ്എഫ്ഐ ജില്ലാ നേതൃത്വം അറിയിച്ചു. ക്യാമ്പസിൽ പഠിക്കുന്ന കാലത്ത് പോലും എസ്എഫ്ഐയുടെ നേതൃത്വത്തിൽ രോഹിത് പ്രവർത്തിച്ചിട്ടില്ലെന്നും എസ്എഫ്ഐ ജില്ലാ നേതൃത്വം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. വിഷയത്തിൽ എസ്എഫ്ഐക്കെതിരെ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് കെഎസ്‌യു അടക്കം പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ. 

ഇപിയെ മാറ്റാൻ ആവശ്യപ്പെടാത്തത് വീഴ്ച, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളില്ല; സിപിഐ സംസ്ഥാന കൗൺസിൽ തുടരും

https://www.youtube.com/watch?v=Ko18SgceYX8

Latest Videos
Follow Us:
Download App:
  • android
  • ios