കോഴിക്കോട്: ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാർത്ഥിയെ കാട്ടുപന്നി കുത്തി. കോടഞ്ചേരി പഞ്ചായത്തിലെ പത്തൊൻപതാം വാർഡ്‌ ബിജെപി സ്ഥാനാർഥി വാസുകുഞ്ഞനെയാണ് (53) കാട്ടുപന്നി കുത്തിയത്. ചൂരമുണ്ട കണ്ണോത്ത് റോഡിൽ കല്ലറയ്ക്കൽ പടിയിൽ വച്ച് ബൈക്കിൽ വരവേ വെളുപ്പിന് അഞ്ചരയോടെയാണ് കാട്ടുപന്നിയുടെ ആക്രമണമുണ്ടായത്. പരിക്കേറ്റ ഇദ്ദേഹത്തെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. വോട്ടെടുപ്പ് ഒന്നരമണിക്കൂർ പിന്നിടുമ്പോൾ 7.92 ശതമാനം പോളിം​ഗ്.  കണ്ണൂർ - 8.1,  കോഴിക്കോട് - 7.75,  മലപ്പുറം - 7.92,  മലപ്പുറം - 7.92 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിം​ഗ് ശതമാനം. 

Also Read: വടക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പുരോ​ഗമിക്കുന്നു; ഇതുവരെ 7.92 ശതമാനം പോളിം​ഗ്; ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര