പുതിയ നിയമസഭയുടെ സമ്മേളനം 24ന് ആരംഭിക്കും. വ്യാഴാഴ്ചയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. 

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്റെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിന് അവതരിപ്പിക്കും. ഗവര്‍ണറുടെ നയ പ്രഖ്യാപന പ്രസംഗം ഈ 28നായിരിക്കും. പുതിയ നിയമസഭയുടെ സമ്മേളനം 24ന് ആരംഭിക്കും. വ്യാഴാഴ്ചയാണ് രണ്ടാം പിണറായി വിജയന്‍ സര്‍ക്കാറിലെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റെടുത്തത്. പിണറായി ഒഴികെ ബാക്കി എല്ലാ മന്ത്രിമാരും പുതുമുഖങ്ങളാണ്. തിരുവനന്തപുരത്ത് പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് 500പേര്‍ പങ്കെടുത്ത പരിപാടിയിലായിരുന്നു സത്യപ്രതിജ്ഞ.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona