Asianet News MalayalamAsianet News Malayalam

പ്രധാന മന്ത്രിയുമായി കൂടിക്കാഴ്ച; ബഫർ സോൺ ചർച്ചയായില്ല, കൊവിഡ് സാഹചര്യം വിലയിരുത്തിയെന്ന് മുഖ്യമന്ത്രി

ദേശീയപാതാ വികസനവും വിവിധ വികസന പദ്ധതികളും ചർച്ചയായെന്നും മുഖ്യമന്ത്രിയുടെ വാര്‍ത്താക്കുറിപ്പ്

Pinarayi met prime minister Modi,bufferzone was not in agenda
Author
First Published Dec 27, 2022, 3:26 PM IST

ദില്ലി:മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ന്യൂ ഡല്‍ഹി സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രിയുടെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച. ബഫർ സോൺ ചർച്ചയായില്ല. കൊവിഡ് ഭീഷണി ഉയര്‍ന്നു വരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്തു. കൊവിഡ് പ്രതിരോധിക്കുന്നതിന് കേരളം നടത്തി വരുന്ന മുന്നൊരുക്കങ്ങളും പരാമര്‍ശ വിഷയമായി. കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള ബന്ധവും ശക്തിപ്പെടുത്തി വിവിധ കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തും.

കേരളത്തില്‍ ദേശീയ പാത വികസനത്തിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്ന ഇടപെടലുകളും പ്രവര്‍ത്തനങ്ങളും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. ജല്‍ ജീവന്‍ മിഷനും വിവിധ നാഷണല്‍ ഹൈവേ പദ്ധതികളും ഇതര പദ്ധതികളും വേഗത്തില്‍ പൂര്‍ത്തിയാക്കുന്നത്   സംബന്ധിച്ചും ചര്‍ച്ച ചെയ്തു. ഇരുവരും പരസ്പരം നവവത്സരാശംസകള്‍ നേര്‍ന്നു. മുഖ്യമന്ത്രി പ്രധാനമന്ത്രിയെ പൊന്നാടയണിയിച്ച് ആശംസ അറിയിച്ചു.  കഥകളി ശില്പം സമ്മാനമായി നല്‍കി. ചീഫ് സെക്രട്ടറി വി. പി. ജോയിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios