തിരുവനന്തപുരം: പൊലീസ് സേനയുടെ പരിശീലന പരിപാടികളിലും പരിശീലന വിഷയങ്ങളിലും മാറ്റം വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. പരമ്പരാഗത പൊലീസ് പരിശീലനത്തിലെ പോരായ്മകൾ പരിഹരിക്കാനാണ് മാറ്റമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

പൊലീസ് സബ് ഇൻസ്പക്ടർ, പൊലീസ് കോൺസ്റ്റബിൾ തസ്തികകളിലേക്കുള്ള  ട്രെയിനിങ് സിലബസ് പരിഷ്കരിച്ചുവെന്നും നിയമസഭയിലെ ചോദ്യോത്തരവേളയിൽ പിണറായി പറഞ്ഞു.